Friday, February 20, 2026

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ ഇഡിയും രംഗത്ത് ; ഇസിഐആർ രജിസ്റ്റർ ചെയ്തു

Date:

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരും ഇഡി കേസിലും പ്രതികളായിരിയ്ക്കും.

ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ അന്വേഷണത്തിന് ഇഡി രംഗത്തെത്തുമെന്ന് നേരത്തെ വ്യക്തമായിരുനു. . കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾക്കായി ഇഡി  കോടതിയെ  സമീപിയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

ഇഡിക്ക് കേസ് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആവശ്യങ്ങൾ അംഗീകരിക്കും, സർക്കാരിന്‍റെ ഉറപ്പ് ; നാളത്തെ ഒപി ബഹിഷ്കരണം പിൻവലിച്ച് പിജി ഡോക്ടർമാർ

തിരുവനന്തപുരം : സംസ്ഥാനത്തെ പി ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒപി...

കേരള ടൂറിസത്തിന്  റെക്കോർഡ് നേട്ടം ;2025 ൽ കേരളം സന്ദർശിച്ചത് 25.8 ദശലക്ഷം വിനോദസഞ്ചാരികൾ!  

കോഴിക്കോട് :  കേരള ടൂറിസത്തിന് ചരിത്ര നേട്ടം സമ്മാനിച്ച വർഷമായി 2025. ...

വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ട താക്കോൽദാനം ഫെബ്രുവരി 25 ന് മുഖ്യമന്ത്രി നിർവ്വഹിയ്ക്കും ; 178 വീടുകൾ കൈമാറും

കല്പറ്റ: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുന:രധിവാസത്തിനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന വയനാട്...

നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ എറണാകുളം ജില്ലാ...