നബാര്‍ഡിന്റെ പേരില്‍ വ്യാജപരസ്യങ്ങള്‍; തട്ടിപ്പിൽ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

Date:

കാര്‍ഷിക-ഗ്രാമീണ വികസന ബാങ്കായ നബാര്‍ഡിന്റെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജപരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ വ്യാപകമാകുന്നു. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് വ്യാജ പരസ്യവുമായി രംഗത്ത് വരുന്നത്. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. നബാര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനമെന്ന പേരിലാണ് ഫേസ് ബുക്കിലും ഇതര സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. നബാര്‍ഡിന്റെ ലോഗോയും ഇവര്‍ ഉപയോഗിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ടും ഫ്രാഞ്ചൈസികള്‍ ക്ഷണിച്ചുമുള്ള ഇത്തരം പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരുണ്ട്. നബാര്‍ഡ് നല്‍കുന്ന ലോണ്‍ തരപ്പെടുത്തി തരാമെന്ന വാഗ്ദാനവുമായി ചില ഏജന്റുമാരും രംഗത്തിറങ്ങിയിട്ടുണ്ട്. ഗ്രാമീണ മേഖലകളിലുള്ളവരാണ് കൂടുതലായി തട്ടിപ്പിന് ഇരയാകുന്നത്.

ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത്തരം ഏജന്‍സുകളുമായോ വ്യക്തികളുമായോ ബന്ധമില്ലെന്നും നബാര്‍ഡ് സര്‍ക്കുലറില്‍ അറിയിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങരുതെന്നും പണമോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ നല്‍കരുതെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ രീതിയില്‍ തട്ടിപ്പ് നടക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നബാര്‍ഡ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച: ഇടക്കാല അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ് ഐ ടി

കൊച്ചി : ശബരിമല സ്വർണ്ണക്കവർച്ച കേസിലെ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച്...

ശബരിമല സ്വർണ്ണക്കവർച്ച; പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ  ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ...

കരയുമ്പോൾ കണ്ണുകളിലെ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്ന അപൂര്‍വ്വ രോഗം; ഒരു വയസുള്ള കുഞ്ഞിന് ചികിത്സാസഹായവുമായി യൂസഫ് അലി

തിരുവനന്തപുരം : അപൂര്‍വ്വരോഗം ബാധിച്ച നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരിക്ക് ചികിത്സാസഹായവുമായി ലുലു...

ദുബൈയിൽ നിന്നുള്ള ചരക്കുവിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണു;  രണ്ട് മരണം

ഹോങ്കോങ് : ദുബൈയിൽ നിന്നുള്ള ചരക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...