Friday, April 10, 2026

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഡ്രൈവർ അറസ്റ്റിൽ ; ബംഗളൂരുവിൽ എത്തിച്ചത് ഇയാൾ

Date:

തിരുവനന്തപുരം : ലൈംഗികാതിക്രമക്കേസിൽ പ്രതിയായി ഒളിവിൽ പോയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബംഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം.

വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല. രാഹുലിനെ ബംഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്. ഇന്നലെ അർദ്ധരാത്രി മുതൽ പുലർച്ചെ വരെ ബംഗളൂരു നഗരത്തിൽ പ്രത്യേക അന്വേഷണംസംഘം തിരച്ചിൽ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...