Monday, September 21, 2026

KSFDC തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ; അന്വേഷണത്തിന് സൈബര്‍ സെല്‍

Date:

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (KSFDC) ഉടമസ്ഥതയിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും വ്യാപകമായ പ്രചരിക്കുന്നു. തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ സിസിടിവിയിൽ പതിഞ്ഞ സ്നേഹപ്രകടന ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിൽ  പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട കെഎസ്എഫ്‌ഡിസി പരാതിപ്പെട്ടതനുസരിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പണംനല്‍കി വാങ്ങാവുന്ന രീതിയിലാണ് വീഡിയോകള്‍ സൈറ്റുകളിലുള്ളതെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.

2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തില്‍ പുറത്തുപോയത്. എന്നാല്‍, ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സിസിടിവി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലടക്കം ലഭ്യമായിത്തുടങ്ങിയതെന്നാണ് വിവരം.

പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ തിയേറ്ററിന്റെ പേരും സ്‌ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമാണ്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. അത സംഭവത്തില്‍, സമാന്തരമായി ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...