തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി നിർബ്ബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കുരുക്ക് മുറുകുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേട്ട തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു.
രാഹുലിന്റെ ആവശ്യപ്രകാരം, കഴിഞ്ഞദിവസം അടച്ചിട്ട മുറിയിൽ ഒന്നരമണിക്കൂറോളമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടന്നത്. കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം വേണമെന്ന ‘പ്രോസിക്യൂഷൻ്റെ ആവശ്യത്തിന് അനുമതി നൽകിയ കോടതി തുടർവാദം വ്യാഴാഴ്ചത്തേക്ക് മാറ്റി നൽകുകയായിരുന്നു.. വ്യഴാഴ്ച തുടർവാദം കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു
രാഹുൽ യുവതിയുമായി നടത്തിയ ചാറ്റിന്റെ പൂർണ്ണ രൂപമടക്കം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതായാണ് വിവരം. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കമാണ് പ്രതിഭാഗം കോടതിക്ക് മുമ്പാകെ ഹാജരാക്കിയത്. അതിജീവിതയെ ഗർഭച്ഛിദ്രത്തിന് സമ്മർദംചെലുത്തുന്ന വാട്‌സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷൻ കൂടുതലായും ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതൽ വാട്‌സാപ്പ് ചാറ്റുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു
