Wednesday, April 1, 2026

ശബരിമല സ്വർണ്ണക്കവർച്ച; ജയിലിൽ കഴിയവെ രണ്ടാം കേസിലും അറസ്റ്റിലായി തന്ത്രി

Date:

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചയിൽ രണ്ടാം കേസിലും അറസ്റ്റിലായി തന്ത്രി രാജീവര് കണ്ഠരര്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപാളികൾ കടത്തിയ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ എത്തിയാണ് SIT അറസ്റ്റ് രേഖപ്പെടുത്തിയത്. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് രണ്ടാം  അറസ്റ്റ്.

കട്ടിളപ്പാള്ളി കേസിലെ അതേ കുറ്റങ്ങൾ ചേർത്താണ് രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേർക്കാൻ കോടതി അനുമതി നൽകിയിരുന്നു.

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ മാറ്റുന്നതിനായി അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. വിഗ്രഹങ്ങളിലെ സ്വർണ്ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ സ്വർണ്ണം കൈമാറാൻ തന്ത്രി അനുവാദം നൽകിയത്. സ്വണ്ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുത്.

ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണ്ണം പൊതിഞ്ഞ വാജി വാഹനം കണ്ടെടുത്തതോടെയാണ് അന്വേഷണം ആ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...