Monday, March 2, 2026

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

Date:

തിരുവനന്തപുരം :  ചലച്ചിത്ര പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരെ തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. 2025 നവംബർ 6 ന് തിര്വാനന്തപുരത്ത് ഐഎഫ്എഫ്‌ കെ ചലച്ചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.  കേസിൽ പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ഒരു വര്ഷം മുതൽ 5 വര്ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 

കേസിൽ ചലച്ചിത്ര പ്രവർത്തകരടക്കം 6 സാക്ഷികളുണ്ട്. ഐഎഫ്എഫ്കെ സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട് പാനൽ ടീം താമസിച്ചിരുന്ന തലസ്ഥാനത്തെ ഹോട്ടൽ മുറിയിൽ വെച്ച്  ചലച്ചിത്ര പ്രവർത്തകയെ പി ടി കുഞ്ഞുമുഹമ്മദ് കടന്നുപിടിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. സംഭവത്തെ തുടർന്ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. 

പരാതിക്കാരി പരാതിയിൽ പറയുന്ന സമയം ഇരുവരും ഹോട്ടലിൽ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പോലീസിന് വ്യക്തമാക്കിയിരുന്നു. നേരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഡിസംബർ 24 ന് കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായ കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയക്കുകയായിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിർദ്ദേശപ്രരമായിരുന്നു വിട്ടയച്ചത്. മുൻൻകൂർ ജാമ്യാപേക്ഷ നൽകി കുഞ്ഞുമുഹമ്മദ് അനുകൂല വിധി കോടതിയിൽ നിന്നും നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എസ്എസ്എൽസി പരീക്ഷ മാർച്ച് 5 മുതൽ ; 4.17 ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷ എഴുതും

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് 5...

കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന് ആശ്വാസം; നാളെ നാട്ടിലെത്തിയ്ക്കും

തിരുവനന്തപുരം :പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും....

‘അമേരിക്കയുമായി ചർച്ചക്കില്ല’ : യുഎസ് മാധ്യമങ്ങളെ തള്ളി ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി

ടെഹ്റാൻ : അമേരിക്ക - ഇസ്രായേൽ സംയുക്താക്രമണം ഇറാനുമേൽ തുടരുന്നതിനിടെ അമേരിക്കയുമായി...

യുഎസ് യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു; പൈലറ്റുമാർ രക്ഷപ്പെട്ടു

കുവൈത്ത് സിറ്റി : അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ...