കൊല്ലം : കൊല്ലം കടയ്ക്കലിൽ മോഷണക്കേസ് പ്രതികൾ കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പാലോട് പോലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ നെടുമങ്ങാട് സ്വദേശി
സൈതലവിയും മലയിൻകീഴ് വഞ്ചിയൂർ സ്വദേശിയായ
അയ്യൂബ് ഖാനുമാണ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. പുലർച്ചെ നാലരയോടെയാണ് സംഭവം. പ്രതികളുമായി തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കടയ്ക്കൽ ചുണ്ട ചെറുകുളത്ത് വെച്ച്
മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.
പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പോലീസിന്റെ കസ്റ്റഡിയിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ട സംഭവം ഏറെ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
