Wednesday, March 18, 2026

15 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; വ്‌ളോഗര്‍ മുഹമ്മദ് സാലി അറസ്റ്റില്‍

Date:

കൊയിലാണ്ടി : വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. കാസര്‍ഗോഡ്‌ ചിലമ്പാടി കൊടിയാമ സ്വദേശി മുഹമ്മദ് സാലിയെയാണ് കൊയിലാണ്ടി പോലീസ് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

പ്ലസ് ടു വിദ്യഭ്യാസമുള്ള സാലി കഴിഞ്ഞ 7 വര്‍ഷമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ്. യൂട്യൂബില്‍ ഷാലു കിംഗ് മീഡിയ, ഷാലു കിംഗ് വ്‌ളോഗ്‌സ്, ഷാലു കിംഗ് ഫാമിലി, എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. 2016ല്‍ ആദ്യ വിവാഹം കഴിച്ചതില്‍ മൂന്നു മക്കളുണ്ട്, ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് അതിജീവിതയെ പരിചയപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് വഴിയാണ് പരിചയം വളര്‍ന്നത്. പിന്നീട് അത് പ്രണയമായി.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളലെത്തിയപ്പോള്‍ കൊയിലാണ്ടി പോലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ; പിന്തുണക്കില്ലെന്ന് ഡിസിസി, പ്രതിഷേധം കടുത്തേക്കും

കാസർഗോഡ് : സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയാകുന്നതിൽ കാസർഗോഡ് ഡിസിസിക്ക്  അതൃപ്തി....

കോൺഗ്രസില്‍ തര്‍ക്കമില്ലെന്ന് വിഡി സതീശൻ ; കൊച്ചി സീറ്റിനായി സതീശനും കെ സി വേണുപോപാലും തർക്കത്തോടു തർക്കം !

കൊച്ചി:കോൺഗ്രസില്‍ അസ്വാരസ്യങ്ങളിലെന്നും സീറ്റിനായി തര്‍ക്കമില്ലെന്നും വി ഡി സതീശൻ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും...

ആലപ്പുഴ കോൺഗ്രസിൽ പൊട്ടിത്തെറി: ഡിസിസിയിൽ കൂട്ടരാജി, കണ്ണീരണിഞ്ഞ് സജി ജോസഫ്, സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: ജില്ലയിലെ കോൺഗ്രസിൽ രാജി തുടരുന്നു. ജി സുധാകരനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതിൻ്റെ...

മത്സരിക്കാനുറച്ച് കെ. സുധാകരൻ; അനുനയനീക്കങ്ങൾക്ക് വഴങ്ങിയില്ല

ന്യൂഡൽഹി : കോൺഗ്രസ് നേതൃത്വത്തിന്റെ അനുനയനീക്കങ്ങൾക്ക് വഴങ്ങാതെ കെ സുധാകരൻ. മത്സരിക്കാൻ...