Saturday, October 3, 2026

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു 

Date:

കണ്ണൂർ : കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടത്തിൽ ഗുരുതര പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം സംഭവിച്ചത്. പരുക്കേറ്റ സെൽവ ആന്റണി, ലേല അടിമൈ എന്നിവർ ചികിത്സയിലാണ്.

അഴീക്കോട് നിന്നും മത്സ്യബന്ധനത്തിന് എത്തിയ ബോട്ടാണ് മറിഞ്ഞത്. ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബോട്ട് മറിഞ്ഞത്. ഒമ്പത് മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ആറുപേര്‍ നീന്തി രക്ഷപ്പെട്ടു. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. 
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. മണൽ തിട്ടയിലിടിച്ച് ഫൈബർ ബോട്ട് മറിയുകയായിരുന്നു. അഴീക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...