കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമ്മിക്കാത്തവർ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുൻ്റെ കുടുംബത്തിന് വീട് വെച്ചു നൽകിയതെന്നും മന്ത്രി പറഞ്ഞു. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.
മിഥുൻ തൻ്റെ കുടിലിൻ്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമാണ് ഇന്ന് ‘മിഥുൻ ഭവനം’ എന്ന പേരിൽ കൈമാറിയത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്.
