Thursday, August 27, 2026

മിഥുൻ്റെ കുടുംബത്തിന് വീടൊരുങ്ങി; താക്കോൽ കൈമാറി മന്ത്രി വി ശിവൻകുട്ടി

Date:

കൊല്ലം :  തേവലക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ കുടുംബത്തിന് സൗകൗട്ട്സ് & ഗൈഡ്സ് വെച്ചു നൽകിയ വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വീട് വെച്ച് കൊടുക്കാമെന്ന് പറഞ്ഞ് കാശ് പിരിച്ച് വീട് നിർമ്മിക്കാത്തവർ ഉള്ള കാലമാണ് ഇതെന്നും ആ സമയത്താണ് മിഥുൻ്റെ കുടുംബത്തിന് വീട് വെച്ചു നൽകിയതെന്നും മന്ത്രി പറഞ്ഞു. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് വി ശിവൻകുട്ടി അഭ്യർത്ഥിച്ചു.

മിഥുൻ തൻ്റെ കുടിലിൻ്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമാണ് ഇന്ന് ‘മിഥുൻ ഭവനം’ എന്ന പേരിൽ കൈമാറിയത്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....

ഓണാഘോഷം : ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് ഇന്ന് നിശാഗന്ധിയിൽ

തിരുവനന്തപുരം: ഓണാഘോഷ ഭാഗമായി ഇന്ന് ‘മഹാബലി ചരിതം’ തോൽപ്പാവക്കൂത്ത് കാണാം. ആഗസ്റ്റ്...

നീറ്റ് പിജി 2026 പരീക്ഷ ആഗസ്റ്റ് 30ന്; അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് 25ന് ലഭിക്കും

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 പരീക്ഷ തീയ്യതി പ്രഖ്യാപിച്ചു. ആഗസ്റ്റ്...