Wednesday, December 31, 2025

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 62.28% വിജയം

Date:

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in ലൂടെ ഫലം പരിശോധിക്കാം. മാർച്ച് ആറുമുതൽ 29 വരെയായിരുന്നു പ്ലസ് വൺ പരീക്ഷ നടന്നത്. നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാലാണ് ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്.

നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി. മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനും പിന്നീട് ഇംപ്രൂവ്‌മെന്റിനും അവസരമുണ്ട്.

എസ് എം എസ് മുഖേനയും പരീക്ഷാ ഫലം അറിയാം. ‘KERALA11 Registration Number’ എന്ന ഫോർമാറ്റിൽ 56263 എന്ന നമ്പറിലേയ്ക്ക് മെസേജ് ചെയ്യാം, പരീക്ഷാ സ്കോർ ഉടനടി ടെക്സ്റ്റ് മെസേജായി ലഭിക്കും. 

ആകെ 3,83,647 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. വിജയ ശതമാനം 62.28 ആണ്. കഴിഞ്ഞ വർഷം ഇത് 67.30 ശതമാനമായിരുന്നു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 28,177 വിദ്യാർത്ഥികൾ ഈ വർഷം പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 40.53 ആണ് വിജയ ശതമാനം. ടെക്നിക്കൽ വിഭാഗത്തിൽ 1572 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 44.37 ആണ് ഇത്തവണത്തെ വിജയ ശതമാനം. 

സ്കൂൾ ഗോയിങ് വിഭാഗം 
പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 3,83,647
പരീക്ഷ എഴുതിയത്: 3,79,444
വിജയ ശതമാനം: 62.28
കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 67.30

ഓപ്പൺ സ്കൂൾ വിഭാഗം
പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 28,177
പരീക്ഷ എഴുതിയത്: 27,295
വിജയ ശതമാനം: 40.53 
കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 40.73

ടെക്നിക്കൽ വിഭാഗം
പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 1,572
പരീക്ഷ എഴുതിയത്: 1,562
വിജയ ശതമാനം: 44.37
കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 48.78

പരീക്ഷാ ഫലം ലഭ്യമാകുന്ന മറ്റ് വെബ്സൈറ്റുകൾ
results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in

വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
results.kite.kerala.gov.in
prd.kerala.gov.in
keralaresults.nic.in
vhse.kerala.gov.in/vhse/index.php

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ബിനാലെയില്‍ ‘ലാസ്റ്റ് സപ്പർ’ വികൃതമായിആവിഷ്‌ക്കരിച്ചു’; പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ

കൊച്ചി : ഞാൻകൊച്ചി-മുസിരിസ് ബിനാലെയിൽ 'ക്രിസ്തുവിൻ്റെ അന്ത്യതിരുവത്താഴം' കലാസൃഷ്ടി വികൃതമായി പ്രദർശിപ്പിച്ചു...

ശ്രീലങ്കയ്ക്കെതിരായ വനിതാ ട്വൻ്റി20 പരമ്പര തൂത്തുവാരി ഇന്ത്യ ; ഷഫാലി വര്‍മ പരമ്പരയുടെ താരം

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ചൊവ്വാഴ്ച...

പുതുവത്സരാഘോഷം പ്രമാണിച്ച് ബാറുകളുടെ പ്രവർത്തനസമയം നീട്ടി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവർത്തന സമയം നീട്ടിനൽകി...

ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് കോഴിക്കോട്ട് എത്തുന്നു ; കെഎൽഎഫിൽ പങ്കെടുക്കും

കോഴിക്കോട് : 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ‌എൽ‌എഫ്) പങ്കെടുക്കാനായി...