Wednesday, April 8, 2026

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

Date:

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിവി ശാന്തകുമാറിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി ജില്ലാ കളക്ടർ.  മാധ്യമങ്ങളോട് സംസാരിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടം  ലംഘിച്ചെന്നാരോപിച്ചാണ് കേസെടുക്കാൻ നിര്‍ദേശം നൽകിയത്. നേരത്തെ, സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കിയുള്ള ലഘുലേഖ പ്രചരിപ്പിച്ചതിൽ സിപിഐക്കാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശിച്ചത്. ആർഡി ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച ശാന്തകുമാർ, വ്യാജ ആരോപണം ഉന്നയിച്ച് തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നാണ് മാധ്യമങ്ങളോട്
പറഞ്ഞത്.

എന്നാൽ, ലഘുലേഖയിൽ പങ്കില്ലെന്നും പോലീസ് നിരപരാധികളെ വേട്ടയാടുന്നുവെന്നും എൽ ഡി എഫ് ആരോപിച്ചു. വികസനം ചർച്ചയാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും എൽഡിഎഫ് വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും നാടകം കളിക്കുകയാണെന്ന് ബിജെപി സ്ഥാനാർത്ഥി പന്തളം പ്രതാപൻ ആരോപിച്ചു.

വോട്ടടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് വികസനചർച്ചകൾ അപ്രസക്തമാക്കി അടൂരിൽ ലഘുലേഖ വിവാദം ആളിപടർന്നത്. പരസ്യ പ്രചരണം അവസാനിച്ചതിനു പിന്നാലെ സി വി ശാന്തകുമാറിനെതിരെ കൊലക്കേസ് പ്രതി സ്ഥാനാർത്ഥി എന്ന തലവാചകത്തിൽ ആണ് ലഘുലേഖ വിതരണം ചെയ്യപ്പെട്ടത്. 2008ലെ കല്ലേലി രാമചന്ദ്രൻ വധകേസിൽ ശാന്തകുമാർ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയുടെ ഉള്ളടക്കം. ശാന്തകുമാർ കളക്ടർക്ക് പരാതി നൽകിയതോടെയാണ് അഞ്ച് സിപിഐ പ്രവർത്തകർ പിടിയിലായത്. വ്യാജ നോട്ടീസ് വിതരണം ചെയ്ത് സിപിഐ പ്രവർത്തകർ ലഹളയ്ക്ക് ശ്രമിച്ചെന്നായിരുന്നു എഫ്ഐആർ. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകർ പോലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിനു പിന്നാലെ കസ്റ്റഡിയിൽ എടുത്തവരെ നോട്ടീസ് നൽകി പോലീസ് വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസ് തുറക്കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് റഷ്യയും ചൈനയും

ഹോർമുസ് കടലിടുക്കമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് അവസാനിക്കാനിരിക്കെ, കടലിടുക്ക്...

യുഎസ് വെടിനിർത്തൽ നിർദ്ദേശം നിരസിച്ച് ഇറാൻ; യുദ്ധം അവസാനിപ്പിക്കാൻ 10 നിബന്ധനകൾ!

ടെഹ്റാൻ : അമേരിക്കയുടെ വെടിനിർത്തൽ നിർദ്ദേശം ഇറാൻ നിരസിച്ചു. പാക്കിസ്ഥാൻ വഴിയുള്ള നിർദ്ദേശത്തിന്...