Monday, April 6, 2026

ആദർശധീരൻ നേതാവിന് ജാതി അധിക്ഷേപം ആവാം! ; ജി സുധാകരന്റെ ജാതി അധിക്ഷേപ പരാമർശം തോൽവി ഭയത്തിലെന്ന്   സി എസ് സുജാത

Date:

ആലപ്പുഴ : ജി സുധാകരന്റെ ജാതി അധിക്ഷേപത്തിൽ പ്രതികരിച്ച് സി എസ് സുജാത. സുധാകരനെപ്പോലെ ഒരാൾ അങ്ങനെ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നു എന്ന് സി എസ് സുജാത പറഞ്ഞു. സുധാകരൻ സിപിഎമ്മിന്റെ ഭാഗമായി മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. താനിപ്പോഴും സിപിഎം ആണെന്നും അതുകൊണ്ട് സലാമിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും സുജാത കൂട്ടിച്ചേർത്തു.

നായർ വീടുകൾ കേന്ദ്രീകരിച്ചാണ് സി എസ് സുജാത പ്രചരണം നടത്തുന്നത് എന്നായിരുന്നു ജി സുധാകരന്റെ പ്രസ്താവന. ഇന്ന് സുധാകരന്റെ വീടിന് സമീപത്ത് യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് സിഎസ് സുജാതക്കെതിരെയുള്ള ജി സുധാകരന്റെ ജാതിയ പരാമർശമുണ്ടായത്. നായർ ആണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ച് സുജാത നായർ വീടുകൾ കയറിയിറങ്ങുന്നെന്നും അമ്പലപ്പുഴയിൽ ഒരു നായർ വോട്ടും എൽഡിഎഫിന് കിട്ടില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്. 

‘അമ്പലപ്പുഴ പ്രവർത്തന മേഖലയാണ്. അവിടെ എല്ലാ വീടുകളും അറിയാം. ജാതിക്കും മതത്തിനും അപ്പുറം എല്ലാവരുമായി നല്ല ബന്ധമുണ്ട്. അമ്പലപ്പുഴയിലെ എല്ലാ വീട്ടിലും പോകാൻ സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വീട്ടിൽ പോയി എന്ന് പറയുന്നത് ശുദ്ധ അസംബന്ധം. ജി സുധാകരൻ തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന പേടികൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.’ സിഎസ് സുജാത വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബിജെപിക്കൊപ്പം പോയതിൽ ട്വന്റി ട്വന്റിയിലെ പൊട്ടിത്തെറി തുടരുന്നു; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെച്ചു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് നിങ്ങവെ ട്വന്റി ട്വന്റിയിൽ...

വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി ; കേസെടുത്ത് പോലീസ്

തൃശൂർ :വാടാനപ്പള്ളിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് നേടാനായി ബിജെപി കിറ്റ് വിതരണം...

വയനാട് തുരങ്കപാത : പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : വയനാട് തുരങ്ക പാത നിർമ്മാണത്തിനുള്ള പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട്...