ന്യൂഡൽഹി :നാലര പതിറ്റാണ്ടിനിപ്പുറം വീണ്ടും അഭിഭാഷകക്കുപ്പായമണിഞ്ഞ് സുപ്രീകോടതിയിലെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.ബംഗാളിലെ എസ്ഐആറിനെതിരായ ഹർജിയിൽ വാദമുഖമായാണ് മമത ബാനർജി സുപ്രീം കോടതിയിൽ ഹാജരായത്. ഇതാദ്യമായാണ് സംസ്ഥാനത്തിൻ്റെ കേസ് വാദിക്കാൻ ഒരു മുഖ്യമന്ത്രി തന്നെ നേരിട്ട് ഉന്നത് കോടതിയിൽ എത്തുന്നത്. തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ബാനർജി കോടതിയോട് ആവശ്യപ്പെട്ടു.. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു.
പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്ന് വെളിപ്പെടുത്തിയ മമത കോടതിയിൽ വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തി. തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണം പശ്ചിമ ബംഗാളിനെതിരായ നീക്കമെന്ന് മുഖ്യമന്ത്രി മമത ബാനർജി സുപ്രീംകോടതിയിൽ വാദിച്ചു. എസ്ഐആറിൽ തെര.കമ്മീഷനെതിരെ അതിരൂക്ഷ വിമർശനമാണ് മമത ഉന്നയിച്ചത്.

ജനാധിപത്യം സംരക്ഷിക്കാനാണ് തൻ്റെ ശ്രമമെന്ന് മമവ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ വാട്സ്ആപ്പ് കമ്മീഷനായി മാറിയെന്നും മമത ആരോപിച്ചു. 100 ലധികം പേർ എസ്ഐആറിനെതുടർന്ന് മരിച്ചെന്നും മമത കോടതിയില്‍ പറഞ്ഞു. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു.
ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട്
ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ വാദങ്ങൾ ഗൗരവമുള്ളതാണെന്ന് നീരീക്ഷിച്ച ചീഫ് ജസ്റ്റിസ്
ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.
ആളുകൾ വീടകളിൽ ഇല്ലാത്തപ്പോഴാണ് നോട്ടീസ് നൽകുന്നത്. ഉൾപ്പെടുത്താൻ അല്ല പകരം ജനങ്ങളെ പുറത്താക്കാനാണ് കമ്മീഷന്റെ നീക്കമെന്നും മമത പറഞ്ഞു. പട്ടികപരിഷ്ക്കരണം അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത കോടതി, അവസാന നടപടികൾ ഒരാഴ്ചച് കൂടി നീട്ടണമെന്ന് ബംഗാൾ സർക്കാരിന്റെ അഭിഭാഷകൻ്റെ ആവശ്യം നിരാകരിച്ചു.
.
