ജെയ് ഭട്ടാചാര്യ ഇനി യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ; നാമനിർദ്ദേശം ചെയ്ത് ട്രംപ്

Date:

വാഷിങ്ടൻ∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടറായി ജെയ് ഭട്ടാചാര്യയെ നാമനിർദ്ദേശം ചെയ്ത് നിയുക്ത യുഎസ് പ്രസിഡന്റ് റൊണാൾഡ്     ട്രംപ്.
കൊൽക്കത്തയിൽ നിന്നുള്ള  സാമ്പത്തിക വിദഗ്ധനാണ് ജെയ് ഭട്ടാചാര്യ. അടുത്തിടെ റോബർട്ട് എഫ്.കെന്നഡി ജൂനിയറെ ഇദ്ദേഹം സന്ദർശിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കുന്നതിനായിരിക്കും ജെയ് ആദ്യ പരിഗണന നൽകുക.

രാജ്യത്തിന്‍റെ മുൻ ചീഫ് മെഡിക്കൽ അഡ്വൈസറായ ഡോ.ആന്‍റണി ഫൗച്ചിയുടെ കടുത്ത വിമർശകനാണ് ജെയ് ഭട്ടാചാര്യ. 1968-ൽ കൊൽക്കത്തയിൽ ജനിച്ച ജയ് ഭട്ടാചാര്യ, സ്റ്റാൻഫഡ് സർവ്വകലാശാലയിൽ നിന്നാണ് എംഡിയും പിഎച്ച്ഡിയും നേടിയത്. നിലവിൽ സ്റ്റാൻഫഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ്. സർവ്വകലാശാലയുടെ സെന്‍റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിങ് തലവനും നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോഷ്യേറ്റുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...