വീണ്ടും ചരിത്രം തിരുത്തി ട്രംപ് ; വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി കാംപെയിന്‍ മാനേജർ സൂസിയെ പ്രഖ്യാപിച്ചു ; ഈ സ്ഥാനത്തെത്തുന്ന ആദ്യവനിത

Date:

[ Photo Courtesy : X ]

വാഷിങ്ടണ്‍: സ്വന്തം കാംപയിന്‍ മാനേജരായിരുന്ന സൂസി വൈല്‍സിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആക്കി പ്രഖ്യാപിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ചരിത്രത്തിൽ ഈ സ്ഥാനമലങ്കരിക്കുന്ന ആദ്യവനിതയാണ് അറുപത്തേഴുകാരിയായ സൂസി. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്കെത്തുന്ന ആദ്യവനിത എന്ന സ്ഥാനം സൂസി അര്‍ഹിക്കുന്നതാണെന്ന് വ്യാഴാഴ്ചത്തെ പ്രഖ്യാപനത്തിന് ശേഷം ട്രംപ് വ്യക്തമാക്കുകയും ചെയ്തു.

“മഹത്തായ രാഷ്ട്രീയ വിജയങ്ങള്‍ നേടാന്‍ സൂസി വൈല്‍സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 2016-ലേയും 2020-ലേയും വിജയകരമായ പ്രചാരണങ്ങളിൽ അവര്‍ നിര്‍ണായക പങ്കുവഹിച്ചു.” – ട്രംപ് വ്യക്തമാക്കി. കരുത്തുറ്റ, മിടുക്കിയായ സാര്‍വത്രികമായി അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് സൂസി എന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...