Friday, August 7, 2026

അലിഗഡ് സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

Date:

ന്യൂഡൽഹി : അലിഗഡ് മുസ്‍ലിം സർവ്വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ അലഹാബാദ് ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി. 1967ലെ അസീസ് ബാഷ കേസിലെ വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആരെന്നതിനെ അടിസ്ഥാനമാക്കിയാണെന്നും നിയമപ്രകാരം സ്ഥാപിച്ചുവെന്നതുകൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ഭരണഘടന ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ (4–3) വ്യക്തമാക്കി. സ്ഥാപിച്ചതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം ന്യൂനപക്ഷ സമുദായം എന്നാണെങ്കിൽ, ഭരണഘടനയുടെ 30–ാം വകുപ്പു പ്രകാരം ആ സ്ഥാപനത്തിനു ന്യൂനപക്ഷ പദവി അവകാശപ്പെടാമെന്നും സംശയാതീതമായി കോടതി വ്യക്തമാക്കി.

അതേസമയം, അലിഗഡിന്റെ ന്യൂനപദവി തിരിച്ചു നൽകുന്നതിൽ ബെഞ്ച് തീർപ്പു പറഞ്ഞില്ല. ഇക്കാര്യം, പുതിയ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ റെഗുലർ ബെഞ്ചിനു വിട്ടു. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി വിഷയത്തിൽ ഉയർന്ന നിയമപ്രശ്നങ്ങൾ മാത്രമാണു കോടതി പരിശോധിച്ചത്. ഇക്കാര്യത്തിൽ നിയമവ്യാഖ്യാനം നടത്തിയ ബെഞ്ച്, അലിഗഢ് ന്യൂനപക്ഷ പദവി വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പുതിയ ബെഞ്ചിനോടു നിർദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കടുക്കുന്നു;  നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

റാഞ്ചി : വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ....