Saturday, February 7, 2026

ഒളിംപിക്സ് മാതൃകയിലുള്ള പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം

Date:

കൊച്ചി: പ്രഥമ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊച്ചിയിൽ തുടക്കമായി. നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള നടക്കുന്നത്. 20,000 കായികതാരങ്ങൾ മേളയിൽ പങ്കെടുക്കുന്നു.

3500 ഓളം കുട്ടികൾ പങ്കെടുത്ത ഘോഷയാത്രയോടെയായിരുന്നു കായിക മേളക്ക് തുടക്കമായത്. ഘോഷയാത്ര അവസാനിക്കുന്ന എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വർണാഭമായ ചടങ്ങുകൾക്കാണ് ഉദ്ഘാടനവേദി സാക്ഷ്യമായത്. സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ നടൻ മമ്മൂട്ടി നിർവ്വഹിച്ചു.

ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം ദർബാർ ഹാളിൽ നിന്ന് ആരംഭിച്ച ദീപശിഖ പ്രയാണം വൈകിട്ടോടെയാണ് പ്രധാന വേദിയിൽ എത്തിയത്. മുഖ്യമന്ത്രിയുടെ എവറോളിങ് ട്രോഫി, മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടു എന്നിവയോടയുള്ള ദീപശിഖാ പ്രയാണം എംജി റോഡ് വഴിയാണ് പ്രധാന വേദിയിലെത്തിയത്.

സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ഏറ്റുവാങ്ങി. തുടര്‍ന്ന് വനിത ഫുട്ബോള്‍ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആര്‍ ശ്രീജേഷ് എന്നിവര്‍ ചേര്‍ന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിന്‍റെ കൈകളിലുള്ള വലിയ ദീപശിഖ പിആര്‍ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ് ശ്രീജേഷ് ദീപശിഖ തെളിയിച്ചത്.

മാര്‍ച്ച് പാസ്റ്റും മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്കിൽ നടന്നു. മേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്‌ മത്സരങ്ങൾ വ്യാഴാഴ്ച മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടങ്ങുന്നതോടെ കായികമേളയുടെ ആവേശം ട്രാക്ക് വിട്ട് പുറത്തോട്ടൊഴുകും.

https://www.facebook.com/share/v/18VVk3zmbx

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  ഇടക്കാല വ്യാപാര കരാർ പ്രഖ്യാപിച്ചു....

ശബരിമല സ്വർണ്ണക്കവർച്ച : യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ എസ്ഐടിയുടെ ചോദ്യം ചെയ്യലിന് വിധേയനായി യുഡിഎഫ്...

‘കേരളത്തിൽ എൻപിആർ നടപ്പിലാക്കില്ല’; നിലപാട് ആവർത്തിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : പുതിയ സെൻസസ് നടപടികൾ ആരംഭിക്കാനിരിക്കെ, കേരളത്തിൽ ദേശീയ ജനസംഖ്യ...