Thursday, July 23, 2026

വ്യോമസേനയുടെ മിഗ് 29 യുദ്ധ വിമാനം ആഗ്രയില്‍ തകര്‍ന്നു വീണു ; പൈലറ്റുമാര്‍ രക്ഷപ്പെട്ടതായി സൂചന

Date:

ന്യൂഡൽഹി : ആഗ്രക്ക് സമീപം വ്യോമസേനയുടെ മിഗ്-29 യുദ്ധവിമാനം തകര്‍ന്നു വീണു. പഞ്ചാബിലെ ആദംപൂരിൽ നിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തുന്നുണ്ട്

https://twitter.com/OverHorizon404/status/1853404938614743106?t=TwlTYzxHDWlHUKcfxYrOiw&s=19

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിജെപി മാർച്ചിലെ   സംഘർഷം; രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്ത് പോലീസ്, നിരവധി പേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദിറിൽ തുടരുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗയായി കോക്രോച്ച്...