Wednesday, February 4, 2026

കേരളത്തിൽ നിന്നും ഒരു കോൺഗ്രസ് എംപി ബിജെപിയിലേക്കെന്ന് സൂചന

Date:

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന. അംഗത്വം സ്വീകരിക്കാനായി ബിജെപിയെ സമീപിച്ചെന്ന്‌ ‘ദ ഇന്ത്യൻ എക്സ്പ്രസ്‌’ റിപ്പോർട്ട് ചെയ്തു.

സംഘപരിവാർ ബന്ധം ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനെ പ്രതിപക്ഷമായ കോൺഗ്രസ് രൂക്ഷമായി കടന്നാക്രമിക്കുന്നതിനിടെ, മറ്റൊരുഭാഗത്ത് വലിയ രാഷ്ട്രീയ നീക്കം നടക്കുകയാണ്. കേരളത്തിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനുള്ള സാദ്ധ്യതതേടി തങ്ങളെ സമീപിച്ചതായി ബിജെപി ഉന്നതവൃത്തങ്ങൾ വെളിപ്പെടത്തിയതായാണ് ‘ദ ഇന്ത്യൻ എക്സ്പ്രസ്‌’വാർത്ത.

പ്രസ്തുത കോൺഗ്രസ് നേതാവിനെതിരെ ബിജെപിയിൽ ചില എതിർപ്പുകളുണ്ടെങ്കിലും ക നേതാവ് ഇപ്പോൾ പാർട്ടിയിൽ ചേർന്നാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അത്‌ പാർട്ടിയ്ക്ക്‌ ഏറെ ഗുണം ചെയ്യുമെന്നാണ്‌ ബിജെപിയുടെ വിലയിരുത്തൽ. അതിനാൽ തന്നെ കോൺഗ്രസ്‌ നേതാവിനെ രണ്ടു കൈയ്യും നീട്ടി ബിജെപി സ്വാഗതം ചെയ്യാനാണ്‌ സാദ്ധ്യതയെന്ന്‌ അറിയിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മമത ബാനർജി വീണ്ടും വക്കീൽ ​കുപ്പായമണിഞ്ഞു ; എസ്ഐആറിനെതിരായ ഹർജിയിൽ വാദമുഖമായി സുപ്രീംകോടതിയിൽ

ന്യൂഡൽഹി :നാലര പതിറ്റാണ്ടിനിപ്പുറം വീണ്ടും അഭിഭാഷകക്കുപ്പായമണിഞ്ഞ് സുപ്രീകോടതിയിലെത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത...

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം കഴിച്ചു ; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്...

‘പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്’: ഹൈക്കോടതി

കൊച്ചി : പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ...