Wednesday, September 16, 2026

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

Date:

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ തടഞ്ഞ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർക്കെതിരെ കേസെടുത്ത് വട്ടിയൂർക്കാവ് പോലീസ്. കൗൺസിലർ സുഗതനെതിരെയാണ് കേസെടുത്തത്. വാഴോട്ടുകോണത്ത് നടന്ന ഒരു ഉദ്ഘാടന പരിപാടിയിൽ ക്ഷണിക്കാത്തതിനെ തുടർന്നായിരുന്നു സുഗതൻ്റെ വഴിതടയൽ. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

വാഴോട്ടുകോണത്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവ്വഹിക്കേണ്ടിയിരുന്ന മഹിളാമന്ദിരം കെട്ടിടം മന്ത്രിയുടെ അസാന്നിദ്ധ്യത്തിൽ എംഎൽഎ വി കെ പ്രശാന്ത് ആണ് ഉദ്ഘാടനം ചെയ്തത്. ഈ ചടങ്ങിലേയ്ക്ക് ക്ഷണിച്ചില്ല എന്നാരോപിച്ചാണ് വാഴോട്ടുകോണം കൗൺസിലറായ സു​ഗതൻ പ്രതിഷേധിക്കുകയും എംഎൽഎയുടെ കാർ തടയുകയും ചെയ്തത്. വേദിയിലിരുന്നവരെയും മൈക്ക് ഓപറേറ്റർമാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വി കെ പ്രശാന്ത് എംഎൽഎ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘മൊഴി ഇഡി ഉദ്യോഗസ്ഥരുടെ ഭീഷണി മൂലം’: സിഎംആർഎൽ-എക്സാലോജിക് കേസിൽ  മൊഴി പിൻവലിച്ച് കെ.എസ്. സുരേഷ് കുമാർ

തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് കേസിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്...

മെസി വിവാദം: റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസിലും അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലുമടക്കം അഞ്ചിടങ്ങളിൽ റെയ്ഡ്

കൊച്ചി: മെസ്സി വിവാദത്തിൽ അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി...