Wednesday, April 8, 2026

ക്ലാസ്സ് മുറിയിൽ പ്ലസ് ടു വിദ്യാർത്ഥി അദ്ധ്യാപികയുടെ മുഖത്തടിച്ചു; അദ്ധ്യാപിക ആശുപത്രിയില്‍

Date:

തലശ്ശേരി : ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിയെ തല്ലിയത് തടയാനെത്തിയ അദ്ധ്യാപികയുടെ മുഖത്തടിച്ച് പ്ലസ് ടു വിദ്യാർത്ഥി. കണ്ണൂർ തലശ്ശേരിയിലെ ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അദ്ധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിഇഎംപി സ്കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസ്സിലാണ് സംഭവം. സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ത്ഥികള്‍, ക്ലാസില്‍ കടന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് വിദ്യാര്‍ത്ഥി അടിച്ചത്. അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാല് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...

അടൂർ ലഘുലേഖ വിവാദത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാന്തകുമാറിനെതിരെയും കേസെടുക്കാൻ നിര്‍ദ്ദേശം; ‘തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു’

പത്തനംതിട്ട : അടൂരിലെ ലഘുലേഖ വിവാദത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് പൊട്ടിക്കരഞ്ഞ യുഡിഎഫ്...