Wednesday, February 4, 2026

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Date:

കോഴിക്കോട് : കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാന ലബ്ദി അല്ല, ചുമതലയാണ്. 21 ന് ചുമതല ഏല്‍ക്കും. ഭരണത്തുടര്‍ച്ച എല്ലാവരും അംഗികരിക്കുന്ന കാര്യം. ഏല്‍പ്പിച്ച ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കും – പ്രദീപ് കുമാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം കഴിച്ചു ; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്...

‘പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്’: ഹൈക്കോടതി

കൊച്ചി : പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ...

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...