നിലമ്പൂരിൽ പി വി അൻവറിനെ ആം ആദ്മി കൈവിട്ടു; പിന്തുണ ഇല്ല

Date:

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവറിന് ആം ആദ്മി പിന്തുണ ഇല്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായുള്ള നാമനിർദ്ദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് എഎപിയുടെ തീരുമാനം. ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

ഉപതെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി നിലപാട്. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാനഘടകം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കാണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പി വി അൻവറിന്റെ പത്രിക തള്ളിയത്. ദേശീയ പാർട്ടി അല്ലാതെ മത്സരിക്കുന്നവരുടെ നാമനിർദ്ദേശ പത്രികയിൽ മണ്ഡലത്തിലെ 10 പേരുടെ ഒപ്പ് വേണമെന്നാണ് ചട്ടം. എന്നാൽ, അൻവറിന്റെ പത്രികയിൽ ഒരാളുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതും ഒരു സെറ്റ് പത്രിക തള്ളാൻ കാരണമായി. എന്നാൽ, സ്വതന്ത്ര സ്ഥാനാർത്ഥിയായി അൻവർ നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബ്രിട്ടീഷ് പാസ്‌പോർട്ടുമായി നേപ്പാൾ അതിർത്തി വഴി ഇന്ത്യയിൽ; 2 ഡോക്‌ടർമാർ അറസ്റ്റിൽ

രൂപൈദിഹ : നേപ്പാളിലെ ബഹ്‌റൈച്ച് ജില്ല അതിർത്തി പ്രദേശമായ റുപൈദിഹ വഴി...

ജമ്മുവിൽ മയക്കുമരുന്ന് സംഘം പിടിയിൽ, പിന്നിൽ പാക് ബന്ധം ;15 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ശ്രീനഗർ : ജമ്മുകശ്മീരിൽ പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു മയക്കുമരുന്ന് റാക്കറ്റ്...

പി എം ശ്രീ ; സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരള ഘടകത്തിന് വിമര്‍ശനം

സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ...