Wednesday, February 4, 2026

നടി കീർത്തി സുരേഷ് വിവാഹിതയായി; പൂവണിഞ്ഞത് 15 വർഷത്തെ ആൻ്റണിയുമായുള്ള പ്രണയം

Date:

നടി കീര്‍ത്തി സുരേഷ് വിവാഹിതയായി. ഏറെക്കാലമായി പ്രണയത്തിൽ തുടരുന്ന ആന്റണി തട്ടിലാണ് വരന്‍. ഗോവയിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ നടി പങ്കുവെച്ചു.

പരമ്പരാ​ഗത രീതിയിൽ മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയണിഞ്ഞാണ് കീർത്തി വിവാഹവേദിയിലെത്തിയത്. . 
ഇന്‍സ്റ്റഗ്രാമില്‍ ഈയ്യിടെ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കീർത്തി 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എന്നൊരു കുറിപ്പുമിട്ടിരുന്നു.

15 വർഷത്തെ ആ പ്രണയമാണ് ആൻ്റണിയുമായുള്ള വിവാഹത്തോടെ പൂവണിഞ്ഞത്. വരൻ ആന്റണി എഞ്ചിനീയറും കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷൻ്റെ  ഉടമയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പോക്സോ കേസ് പ്രതി അതിജീവിതയെ വിവാഹം കഴിച്ചു ; കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : പത്തനംതിട്ട സ്വദേശിയായ 23-കാരനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്...

‘പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ ഭരണഘടനാപരമായ അവകാശം; മറ്റ് അവധികളുമായി കൂട്ടിയിണക്കരുത്’: ഹൈക്കോടതി

കൊച്ചി : പ്രസവാവധി സ്ത്രീകളുടെ നിയമപരമായ അവകാശമാണെന്നും അത് മറ്റ് സാധാരണ...

ചടങ്ങിൽ ക്ഷണിച്ചില്ലെന്ന പരിഭവം ; വി കെ പ്രശാന്ത് എംഎൽഎയുടെ വാഹനം തടഞ്ഞ് കൗൺസിലർ, കേസെടുത്ത് പോലീസ്

തിരുവനന്തപുരം : വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്തിൻ്റെ വാഹനം വഴിയിൽ...