ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി: റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

Date:

ന്യൂഡൽഹി: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ വിവിധ കമ്പനികൾക്ക് നൽകിയ ലൈസൻസ് റദ്ദാക്കണമെന്നും പുതിയവ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹർജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷൺ, ചെറി ഡിസൂസ എന്നിവർ മുഖേനെയാണ് ഹർജി സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടത്. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്താൽ അത് വംശഹത്യക്കെതിരായി ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഒപ്പുവെച്ച കൺവെൻഷന്റെ ലംഘനമാവുമെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉൾപ്പടെയുള്ള 11 പേരാണ് ഹർജി നൽകിയത്.

മൂന്നോളം കമ്പനികളാണ് ഇസ്രായേലിലേക്ക് ആയുധ കയറ്റുമതി നടത്തുന്നതെന്ന് ഹരജിയിൽ പറയുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് അല്ലെങ്കിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ എന്നിവരാണ് കമ്പനികൾക്ക് ഇത്തരം ലൈസൻസ് നൽകിയത്. 2024ൽ മുനിറ്റേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇ​സ്രായേലിലേക്ക് അയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു. ഇതുകൂടാതെ സ്വകാര്യ കമ്പനികളായ പ്രീമിയർ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനി-എൽബിറ്റ് അഡ്വാൻസ് സിസ്റ്റം എന്നിവക്കും ആയുധ കയറ്റുമതിക്ക് അനുമതിയുണ്ട്. ആയുധ കയറ്റുമതി നിർത്താൻ അനുയോജ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവയവം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയില്‍ പുതു ചരിത്രം ; രാജ്യത്തിന് മാതൃകയായി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം : അവയവമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രം തുന്നിച്ചേർത്ത് കോട്ടയം സർക്കാർ...

ഇന്ത്യ – യുഎസ് വ്യാപാരക്കരാർ യാഥാർത്ഥ്യത്തിലേക്ക് ; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പിയൂഷ് ഗോയൽ

ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള  വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യത്തിലേക്ക് എത്തുമെന്ന...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

പട്ന :  ബിഹാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്...

ഹൈദരബാദ്-ബെംഗളൂരു ദേശീയപാതയില്‍ കുര്‍ണൂലില്‍ വോള്‍വോ ബസ്സിന് തീപിടിച്ച് വന്‍ ദുരന്തം; 25 ഓളം പേര്‍ മരിച്ചതായി റിപ്പോർട്ട്

കുര്‍ണൂല്‍: ആന്ധ്രപ്രദേശിലെ കർണൂലിനടുത്ത് ചിന്നത്തേക്കുരുവിൽ സ്വകാര്യ ട്രാവൽ ബസ്സിന് തീപ്പിടിച്ച് വന്‍ദുരന്തം....