ശ്രീനഗർ : ജമ്മു കശ്മീരിലെ സോജില പാസിൽ ഉണ്ടായ ഹിമപാതത്തിൽ ഏഴ് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കടുത്ത ഹിമപാതത്തിൽ നിരവധി പ്രദേശങ്ങൾ മഞ്ഞിനടിയിലാണ്. സോജില്ല-സോണാമാർഗ് ഹൈവേയിൽ ഒരു ഡസനോളം വാഹനങ്ങളാണ് മഞ്ഞിന്നടിയിൽ കുടുങ്ങി കിടക്കുന്നത്.
കാർഗിൽ ഡെപ്യൂട്ടി കമ്മീഷണറോടും സീനിയർ പോലീസ് സൂപ്രണ്ടിനോടും ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നിർദ്ദേശിച്ചതായി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
