Tuesday, March 31, 2026

പാക്കിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ആർമി ; ചാവേറുകളായ രണ്ട്  യുവതികളുടെ ചിത്രം പുറത്തുവിട്ടു

Date:

[Photo Courtesy : X]

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും നടന്ന വൻകിട ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബലൂചിസ്താൻ ലിബറേഷൻ ആർമി (BLA). ആക്രമണത്തിന് മുന്നിട്ടിറങ്ങിയ ചാവേറുകളായ രണ്ട് സ്ത്രീകളുടെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ടായിരുന്നു ബിഎൽഎയുടെ അവകാശവാദം. ചിത്രത്തിലെ ഒരാൾ 24കാരിയായ ആസിഫ മെംഗൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 17 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 50 പേരാണ് ഈ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായി പാക്കിസ്ഥാൻ സുരക്ഷാ സേന നടത്തിയ 40 മണിക്കൂർ നീണ്ട പോരാട്ടത്തിൽ ഇതുവരെ 140-ലധികം തീവ്രവാദികളെ വധിച്ചതായി ബലൂചിസ്താൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തി ഞായറാഴ്ച അറിയിച്ചു. രണ്ട് ആക്രമണങ്ങളിലും സ്ത്രീ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

നിരോധിത സംഘടനയായ ബിഎൽഎ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ബലൂചിസ്താനിലെ നുഷ്കിയിൽ താമസിക്കുന്ന മുഹമ്മദ് ഇസ്മായിലിന്റെ മകളാണ് ആസിഫ മെംഗൽ. 2002 ഒക്ടോബർ 2-ന് ജനിച്ച ആസിഫ തന്റെ 21-ാം ജന്മദിനത്തിലാണ് ബിഎൽഎയുടെ ‘മജീദ് ബ്രിഗേഡിൽ’ ചേരുന്നത്. 2024 ജനുവരിയിൽ ചാവേറാകാൻ തീരുമാനിച്ച ഇവർ ശനിയാഴ്ച നുഷ്കിയിലെ ഐഎസ്ഐ (ISI) ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സംഘടന പ്രസ്താവനയിൽ അറിയിച്ചു. ഗ്വാദർ സ്വദേശിയായ ഹവാ ബലോച്ച് ആണ് രണ്ടാമത്തെ യുവതി. ഓപ്പറേഷൻ ഹീറോ ഓഫ് ഫെയ്സ് 2 എന്ന ലേബലിലാണ് ആയുധങ്ങളേന്തി നിൽക്കുന്ന രണ്ട് യുവതികളുടെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുള്ളത്.

അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്താൻ പ്രവിശ്യയിൽ സമീപകാലത്തുണ്ടായ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണിത്. സാധാരണക്കാരുടെ വേഷത്തിലെത്തിയ ഭീകരർ സ്കൂളുകളിലും ബാങ്കുകളിലും ആശുപത്രികളിലും കടന്നുകയറി വെടിയുതിർക്കുകയായിരുന്നു എന്ന് പാക് മന്ത്രി തലാൽ ചൗധരി പറഞ്ഞു.

വെള്ളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണങ്ങൾ ശനിയാഴ്ച വരെ തുടർന്നു. നുഷ്കി, ഹബ്, ചാമൻ, നസീറാബാദ്, ഗ്വാദർ, മക്രാൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ നിന്ന് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. ഇത്തരത്തിലുള്ള ഒരു ഓപ്പറേഷൻ ആസൂത്രണം ചെയ്യുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് അവർക്ക് പ്രത്യാക്രമണം നടത്താൻ കഴിഞ്ഞതെന്നും ബലൂചിസ്ഥാൻ മുഖ്യമന്ത്രി പറഞ്ഞു. ബലൂചിസ്ഥാനിലുടനീളം സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ‘ഹീറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട ഓപ്പറേഷൻ ശനിയാഴ്ച ആരംഭിച്ചതായി ബി‌എൽ‌എ അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഹോർമുസിൽ ഇറാൻ്റെ ടോൾ; യുഎസ്-ഇസ്രായേലി കപ്പലുകൾക്ക് വിലക്ക് 

ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം...

ബിഹാർ ശീതള ക്ഷേത്രത്തിൽ  തിക്കിലും തിരക്കിലുംപെട്ട് 8 മരണം; നിരവധി പേർക്ക് പരിക്ക്

നളന്ദ : ബിഹാറിലെ നളന്ദ ജില്ലയിലെ ശീതള ക്ഷേത്രത്തിൽ ചൈത്ര മാസത്തിലെ അവസാനത്തെ...

‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; ഒരു വർഗീയതയുമായും ഇടതുമുന്നണിക്ക് സന്ധിയില്ല’ : മുഖ്യമന്ത്രി

തിരുവനന്തപുരം : നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന്...

എഫ്‍സിആർഎ ഭേദഗതിയിൽ ആശകയറിയിച്ച്പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി; നടപടിയിൽ നിന്ന്പിന്തിരിയണമെന്ന് ആവശ്യം

തിരുവനന്തപുരം: വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ...