Friday, March 20, 2026

ബിആർ ഗവായ് പുതിയ ചീഫ് ജസ്റ്റിസ് ; നിയമിതനാകുന്നത് 6 മാസത്തേക്ക്

Date:

ന്യൂഡൽഹി : ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി   ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ സത്യപ്രതിജ്ഞ ചെയതു. ഗവായ് നവംബർ 23 വരെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും. ആറ് മാസം മാത്രമായിരിക്കും അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതല വഹിക്കുക. .

അടുത്ത ചീഫ് ജസ്റ്റിസ് ആയി കൊളീജിയം ജസ്റ്റിസ് ഗവായിയുടെ പേര് ശുപാർശ ചെയ്യുകയും രാഷ്ട്രപതി അവർക്ക് അംഗീകാരം നൽകുകയും ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെപ്പോലെ, ജസ്റ്റിസ് ഗവായി ആറ് മാസത്തേക്ക് ഉന്നത ജുഡീഷ്യൽ ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്യും.

ഇതുവരെ, ഇന്ത്യയിലെ ചീഫ് ജസ്റ്റീസുമാരായിരുന്ന 51 പേരിൽ ഒരു വനിത പോലും ഉണ്ടായിരുന്നില്ലെന്നത് ഇപ്പോഴും കൗതുകം. 11 സ്ത്രീകൾ മാത്രമാണ് ഇതുവരെ സുപ്രീം കോടതിയിൽ ജഡ്ജിമാരായി പോലും സേവനമനുഷ്ഠിച്ചിട്ടുള്ളൂ.

എന്നാൽ,  2027 ൽ ഈ പോരായ്മ പരിഹരിച്ച് സുപ്രീം കോടതിക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസ് നിയമിതയായേക്കും. സീനിയോറിറ്റി നിയമം അനുസരിച്ച് ബി .വി. നാഗരത്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകും. കാലാവധി വെറും 36 ദിവസം മാത്രമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സ്മാർട്ട്ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ; എതിർപ്പറിയിച്ച് ആപ്പിൾ, സാംസങ്ങ് മുതലായ കമ്പനികൾ 

ന്യൂഡൽഹി : ഇന്ത്യയിൽ വിൽപ്പന നടത്തുന്ന പുതിയ സ്മാർട്ട്ഫോണുകളിൽ സർക്കാർ ആപ്പായ 'ആധാർ' മുൻകൂട്ടി...

കൂപ്പുകുത്തി ഇന്ത്യൻ രൂപ; വീഴ്ച സർവ്വകാല റെക്കോഡിലേക്ക്

ന്യൂഡൽഹി : വെള്ളിയാഴ്ച രൂപയുടെ മൂല്യം റെക്കോർഡ് നിരക്കിലേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണയുടെ...

പക്ഷിപ്പനി നിയന്ത്രണ നടപടി : സംസ്ഥാനത്ത് 20,000 ത്തിലധികം പക്ഷികളെ കൊല്ലും

ആലപ്പുഴ/കോഴിക്കോട് : സംസ്ഥാനത്ത് ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിൽ പക്ഷിപ്പനി (എച്ച്5എൻ1) ...