4ജിയില്‍ മുന്നേറി ബിഎസ്എന്‍എല്‍; രാജ്യവ്യാപകമായി 50000 ടവറുകള്‍

Date:

ന്യൂഡൽഹി : 4ജി സേവനങ്ങളിലേക്കുള്ള ബിഎസ്എൻഎല്ലിന്റെ പരിവർത്തനം അതിവേഗത്തിലായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി 50000 ടവറുകൾ സ്ഥാപിച്ചതായി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.

ആത്മനിർഭർ ഭാരത് സംരംഭത്തിന് കീഴിലുള്ള നാഴികക്കല്ലാകുന്ന നേട്ടമാണിതെന്ന് കേന്ദ്രസർക്കാർ പറയുന്നു. ടാറ്റ കൺസൾട്ടൻസി സർവീസസ്, തേജസ് നെറ്റ് വർക്ക്സ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡോട്ട്), ഐടിഐ ലിമിറ്റഡ് എന്നിവരുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ നേട്ടം കൈവരിച്ചത്. രാജ്യത്തിന്റെ കണക്ടിവിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയുടെ സ്വദേശീയ സാങ്കേതികവിദ്യയുടെ ശക്തി ഇതുവഴി വ്യക്തമാകുന്നുവെന്നും മന്ത്രാലയം പറഞ്ഞു.

പൂർണമായും ഇന്ത്യൻ കമ്പനികൾ വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യകളാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. ഒക്ടോബർ 29 ഓടെ 50000 ടവറുകൾ സ്ഥാപിച്ചതായി മന്ത്രാലയം വ്യക്തമാക്കുന്നു. ഇതിൽ 410000 ൽ ഏറെ ടവറുകൾ പ്രവർത്തനക്ഷമമാണ്.
പദ്ധതിയുടെ IX.2 ഘട്ടത്തിന് കീഴിൽ ഏകദേശം 36,747 സൈറ്റുകളും ഡിജിറ്റൽ ഭാരത് നിധി ഫണ്ട് വഴി ധനസഹായം നൽകുന്ന 4ജി സാച്ചുറേഷൻ പ്രോജക്റ്റിന് കീഴിൽ 5,000 സൈറ്റുകളും സ്ഥാപിച്ചു. ഒരു ലക്ഷത്തിലധികം 4ജി സൈറ്റുകൾ വിന്യസിക്കാനാണ് ബിഎസ്എൻഎല്ലിന്റെ ലക്ഷ്യം. 2024 ജൂലായ് വരെ 15000 സൈറ്റുകളാണ് ബിഎസ്എൻഎൽ സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് മാസക്കാലം കൊണ്ടാണ് 25000 പുതിയ 4ജി സൈറ്റുകൾ സ്ഥാപിച്ചത്.

ടാറ്റ കൺസൽട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവുമായുള്ള 24500 കോടി രൂപയുടെ കരാറിന് കീഴിലാണ് 4ജി സൈറ്റുകളുടെ വിന്യാസം പുരോഗമിക്കുന്നത്. 4ജി ഉപകരണങ്ങളും മറ്റ് ഭാഗങ്ങളും ഈ കൺസോർഷ്യം നൽകും. 10 വർഷത്തെ അറ്റകുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി : മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ്  സ്റ്റേ...

ദിലീപിനെതിരേ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല : വിധിപ്പകർപ്പ് പറയുന്നു

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ‌ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ തെളിവുകൾ...

തൊഴിലുറപ്പ് പദ്ധതിയെ ബിജെപി ആസൂത്രിതമായി തുരങ്കം വെയ്ക്കുന്നു – യാഥാർത്ഥ്യം വ്യക്തമാക്കി ഡോ തോമസ് ഐസക്ക്

തിരുവനന്തപുരം : ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കം വെച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ...

‘വിധി പഠിച്ച് തുടർനടപടി, സർക്കാർ അതിജീവിതക്കൊപ്പം  നിൽക്കും’: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു...