Thursday, February 26, 2026

ഇസ്രയേലിനുള്ള ആയുധവിതരണം നിര്‍ത്തിവയ്ക്കാൻ ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് : നാണം കെട്ട നിലപാടെന്ന് നെതന്യാഹു

Date:

(Photo Courtesy – REUTERS/ X)

ബെയ്റൂട്ടിലും ഗാസയിലും ലെബനനിലുമെല്ലാം സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിനുള്ള ആയുധവിതരണം നിര്‍ത്തിവയ്ക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോൺ. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്ന സാഹചര്യത്തിലായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണം. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ നാണം കെട്ട നിലപാട് എന്നാണ് നെതന്യാഹു വിമര്‍ശിച്ചത്.

‘ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് ഇസ്രായേല്‍ പോരാടുമ്പോള്‍, എല്ലാ പരിഷ്‌കൃത രാജ്യങ്ങളും ഇസ്രായേലിന്റെ പക്ഷത്ത് ഉറച്ചു നില്‍ക്കണം. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റ് ചില പാശ്ചാത്യ നേതാക്കളും ഇപ്പോള്‍ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുകയാണ്. ഈ നടപടിയെ അപലപിക്കുകയാണ്. ‘ഇറാന്‍ ഹിസ്ബുള്ളയ്ക്കെതിരെയും ഹൂത്തികള്‍ക്കെതിരെയും ഹമാസിനെതിരെയും അതിനെ മറപറ്റി പ്രവര്‍ത്തിക്കുന്ന സംഘടനകളെയും നേരിടുന്ന ഇസ്രയേലിന് എതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും നെതന്യാഹു ചോദിക്കുന്നു. ഇത്തരം രാജ്യങ്ങളുടെ പിന്തുണയില്ലെങ്കിലും ഇസ്രായേല്‍ വിജയിക്കുമെന്ന് നെതന്യാഹു തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അനിൽ അംബാനിയുടെ മുംബൈയിലെ ആഡംബര വീട് കണ്ടുകെട്ടി ഇ.ഡി ; മൂല്യം 3,716 കോടി രൂപ

മുംബൈ : റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ 'അബോഡ്'...

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന് തത്വത്തില്‍ അംഗീകാരം ; ഔദ്യോഗികമായി പ്രസിദ്ധീകരിച്ചേക്കും

തിരുവനതപുരം : നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സര്‍ക്കാര്‍. ക്രൈസ്തവരുടെ...

‘എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു ; കേരളത്തിൽ വനിതാ മന്ത്രിക്ക് നേരെ നികൃഷ്ടമായ അക്രമം ഇതാദ്യം’  : ടി പി രാമകൃഷ്ണൻ

കെഎസ്‌യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി...