Tuesday, February 3, 2026

ഹേമ കമ്മീഷൻ റിപ്പോർട്ടിന്മേൽ കേസ് നമ്പർ 1 : പൊൻകുന്നത്ത് രജിസ്റ്റർ ചെയ്തത് മേക്കപ്പ് മാനേജർ അപമര്യാദയായി പെരുമാറിയെന്ന കൊല്ലം സ്വദേശി മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതി

Date:

പൊൻകുന്നം : മലയാളം സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് മാനേജർക്കെതിരെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. പൊൻകുന്നം പൊലീസ് രജിസ്ട്രർ ചെയ്ത കേസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നൽകുകയായിരുന്നു.

ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയ ഒരാൾ പൊലീസിൽ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊൻകുന്നത്തും നൽകിയ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സം​ഗീതസംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വീട്ടിൽ

ചെന്നൈ: സം​ഗീത സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ...

നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം; സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്

തിരുവനന്തപുരം : നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നും...

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന: ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സിപിഐ.എം

തിരുവനതപുരം : 2026-ലെ കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ കടുത്ത...