Thursday, September 10, 2026

മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം

Date:

ന്യൂഡൽഹി∙ മുതിർന്ന ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്ക് പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.

1977 ൽ അഭിനയരംഗത്തെത്തിയ മിഥുൻ ചക്രവർത്തി, ആദ്യ സിനിമയിൽ ‘നിന്നു തന്നെ ദേശീയ പുരസ്കാരം നേടിയ ചുരുക്കം അഭിനേതാക്കളിലൊരാളാണ്. മൃണാൾ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് രാജ്യത്തെ മികച്ച നടനുള്ള പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൻ്റെ രാജ്യസഭാ എംപിയായിരുന്ന അദ്ദേഹം ഇപ്പോൾ ബി ജെ പി പാളയത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തന്ത്രപ്രധാന നീക്കവുമായി ഹൂതികൾ ; മോച്ച നഗരം പിടിച്ചെടുത്തു, ഇനി ബാബ് അൽ-മന്ദേബ് കടലിടുക്കിൽ സ്വാധീനമുറപ്പിച്ചേക്കും

സന: പടിഞ്ഞാറൻ തായ്‌സിലും തെക്കൻ അൽ-ഹുദൈദയിലും ഏകദേശം 2,600 കിലോമീറ്റർ വിസ്തൃതിയിൽ...

‘തൻ്റെയും പിന്നീട് പിണറായിയുടെയും വീണയുടെയും പേര് പറയാന്‍ സുഹൃത്തിനെ ഭീഷണിപ്പെടുത്തി’; ഇ ഡിക്കെതിരെ മുഹമ്മദ് റിയാസ് എംഎൽഎ

കോഴിക്കോട് : സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ...