Saturday, April 4, 2026

മന്ത്രി വീണാ ജോര്‍ജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവര്‍ത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ലെന്ന് പോലീസുകാരുടെ മൊഴി

Date:

കണ്ണൂര്‍ : കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിലെ  പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് പോലീസുകാരുടെ മൊഴി പുറത്ത്. പ്രതിഷേധിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ കൈവശം ആയുധം ഉണ്ടായിരുന്നില്ലെന്നാണ് പോലീസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കണ്ണൂര്‍ റെയിൽവെ സ്റ്റേഷനിൽ നടന്നത് ഉന്തും തള്ളും മാത്രമാണെന്നുമാണ് പോലീസുകാരുടെ മൊഴി. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർ ജാമ്യം ലഭിച്ചു. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പടെയുള്ള ഒമ്പത് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദവാദം കേട്ടു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകൾ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി രേഖപ്പെടുത്താത്തതും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്നതിനിടെയാണ് അതിക്രമമുണ്ടായത്. മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാരോപിച്ച് കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പ്രവർത്തകരെയാണ്  പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരിക്കേറ്റതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. ഇത് രാഷ്ട്രീയപ്രേരിതമായ കള്ളക്കേസാണെന്നും കരിങ്കൊടി പ്രതിഷേധത്തെ വധശ്രമമായി ചിത്രീകരിക്കുകയാണെന്നുമായിരുന്നു  കെഎസ്‍യു ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഒരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി...

ഇറാൻ വെടിവെച്ചിട്ട വിമാനത്തിലെ ഒരു പൈലറ്റിനെ  രക്ഷപ്പെടുത്തി യുഎസ്; മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നെന്നും റിപ്പോർട്ട്

ഇറാനിയൻ സൈന്യം വെടിവച്ചിട്ട F-15E യുദ്ധവിമാനത്തിന്റെ ഒരു പൈലറ്റിനെ യുഎസ്  രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്....

അഫ്ഗാനിൽ വൻ ഭൂചലനം; പ്രതിഫലനം ഉത്തരേന്ത്യയിലും, ആളുകൾ ഭയന്നോടി

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് വെള്ളിയാഴ്ച  രാത്രി...