Sunday, March 29, 2026

വയനാട് ഉരുൾപൊട്ടലിന് കാരണം ‘ഡാമിങ് ഇഫക്ട്’ ; 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളവും ചെളിയും കുതിച്ചൊഴുകി

Date:

കൽപ്പറ്റ : വയനാട് ദുരന്തത്തിന്റെ പ്രഹരശേഷി വർദ്ധിക്കാൻ ഇടയായത് ഉരുൾപൊട്ടലിൽ ഉണ്ടായ അണക്കെട്ട് പ്രതിഭാസം (ഡാമിങ് ഇഫക്ട്) ആണെന്നു സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസംഘം.

രാത്രി 12.45 മുതൽ പുലർച്ചെ വരെ മൂന്ന് ഉരുൾപൊട്ടലുകളാണ് മുണ്ടക്കൈ – ചൂരൽമല മേഖലയിലുണ്ടായത്. ആദ്യത്തെ ഉരുൾപൊട്ടലിൽ ഒലിച്ചുവന്ന ഭീമൻ പാറക്കെട്ടുകളും മരത്തടികളും പു‍ഞ്ചിരിമട്ടത്ത് അടിഞ്ഞുകൂടി അണക്കെട്ട് പോലെ രൂപപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ രണ്ടാമത്തെ ഉരുൾ കൂടി പൊട്ടിയതോടെ ഈ അണ തകർന്ന് ഉരുളിന്റെ പ്രഹരശേഷി വർദ്ധിച്ചതായാണ് ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നത്.

ഏകദേശം 8 നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ വരെ വെള്ളവും ചെളിയും തടികളും പാറക്കല്ലുകളും ഒഴുകിയെത്തി. പ്രഭവകേന്ദ്രത്തിനു താഴെയുള്ള മരങ്ങളിൽ ഇതു കെട്ടിനിന്നതിന്റെ അടയാളങ്ങൾ അവശേഷിച്ചിട്ടുണ്ട്. പരമാവധി ഒന്നര കിലോമീറ്റർ ദൂരം ഒഴുകിയെത്തി ശക്തി കുറഞ്ഞ് അവസാനിക്കേണ്ട ഉരുൾപൊട്ടലിന്റെ പ്രഹരശേഷി ഡാമിങ് ഇഫക്ട് മൂലം 7 കിലോമീറ്ററിലധികം വ്യാപിച്ചു.

അതിശക്തമായ മഴയാണ് കഴിഞ്ഞ 29, 30 തീയതികളിൽ പ്രദേശത്തുണ്ടായത്. ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നും വിദഗ്ദസംഘം പറയുന്നു. 2020 ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തെ പ്രദേശത്തോടു ചേർന്നാണ് ഇപ്പോൾ പൊട്ടിയത്. ഇവിടെ 50 വർഷത്തേക്കു മറ്റൊരു ഉരുൾപൊട്ടലിനു സാദ്ധ്യത കുറവാണ്. പരിശോധന ഇന്നും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മിന്നും ജയം കാഴ്ചവെച്ച് ആർസിബി ; ഹൈദരാബാദിനെ തകർത്തത് 6 വിക്കറ്റിന്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ്  ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാസ്യൻമാരായ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ: ഡെപ്യൂട്ടി CEO, സെക്ഷൻ ഓഫീസർ എന്നിവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയിൽ ബിജെപിയുടെ സീൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ...

എൽപിജിയുമായി ഹോർമുസ് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി; സുരക്ഷയൊരുക്കി നാവികസേന

ന്യൂഡൽഹി : ഇറാൻ അനുമതിയോടെ പെട്രോളിയും ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ...