പത്താം ക്ലാസ് ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്താനൊരുങ്ങി സിബിഎസ്ഇ

Date:

ന്യൂഡൽഹി : പത്താം ക്ലാസ് പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തുന്നതിനുള്ള പരിഷ്ക്കാരങ്ങളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE). 2026 മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ (CBSE 10th Board Exam) വർഷത്തിൽ രണ്ടുതവണ നടത്തും. ഈ മാതൃക സിബിഎസ്ഇ അംഗീകരിച്ചതായി പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് പറഞ്ഞു.

ഈ വർഷത്തെ ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മെയ് മാസത്തിലും നടക്കും. ഫെബ്രുവരിയിൽ നടന്ന പരീക്ഷയുടെ ഫലം ഏപ്രിലിലും മെയ് മാസത്തിൽ നടന്ന പരീക്ഷയുടെ ഫലം ജൂണിലും പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ പുതിയ നിയമങ്ങൾ അനുസരിച്ച്, പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ആദ്യ പരീക്ഷ എഴുതേണ്ടത് നിർബന്ധമാണ്, അവർക്ക് ഇഷ്ടാനുസരണം രണ്ടാമത്തെ ബോർഡ് പരീക്ഷയിൽ പങ്കെടുക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ മാർക്ക് മെച്ചപ്പെടുത്താൻ രണ്ടാമതും പങ്കെടുക്കാം. പുതിയ നിയമങ്ങൾ അനുസരിച്ച്, ഇന്റേണൽ അസസ്മെന്റ് വർഷത്തിൽ ഒരിക്കൽ മാത്രമെ നടത്തൂ.

പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണ നടത്തുന്നത് സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ വഴക്കം നൽകുകയും സന്തോഷകരമായ പഠന അന്തരീക്ഷം വളർത്തുകയും ചെയ്യുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാദ്ധ്യത ; ഓറഞ്ച്-മഞ്ഞ ജാഗ്രത നിർദ്ദേശം 

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം കരുത്ത് പ്രാപിക്കുകയാണ്. മുഴുവൻ ജില്ലകൾക്കും കാലാവസ്ഥ...

ആദ്യത്തെ കൺമണി പെണ്ണ് , കുറ്റം ഭാര്യയുടേതെന്ന് ആരോപിച്ച് ഭർത്താവിൻ്റെ ക്രൂരമർദ്ദനം; വാർത്ത അങ്കമാലിയില്‍ നിന്ന്

കൊച്ചി : ആദ്യത്തെ കണ്മണി പിറന്നത് പെണ്‍കുഞ്ഞായതിൻ്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിൻ്റെ...

അന്തർവാഹിനി കപ്പൽ നിറയെ മയക്കുമരുന്ന്; തകർത്ത് യു.എസ്, 2 പേർ കൊല്ലപ്പെട്ടു

വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി  ...