Friday, August 7, 2026

സർക്കാർ സ്കൂളിൽ ഭക്ഷണത്തിൽ വിവേചനം ; ഹിന്ദു, മുസ്ലീം വിദ്യാർത്ഥികൾക്ക് വെവ്വേറെ ഭക്ഷണം

Date:

സർക്കാർ പ്രൈമറി സ്കൂളിൽ ഭക്ഷണത്തിലും വിവേചനം.
വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വെവ്വേറെ ഉച്ചഭക്ഷണം പാകം ചെയ്ത് വിളമ്പുന്നതായി കണ്ടെത്തി. വർഷങ്ങളായി തുടരുന്ന വിവേചനത്തിൽ സ്കൂളിൽ അന്വേഷണം ആരംഭിച്ചു.

പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിലെ നാദൻ ഘട്ട് പ്രദേശത്തെ കിഷോരിഗഞ്ച് മൻമോഹൻപൂർ പ്രൈമറി സ്കൂളിലാണ് വ്യാപകമായ പ്രതിഷേധത്തിന് കാരണമായ സംഭവം. ഹിന്ദു വിദ്യാർത്ഥികൾക്ക് ഹിന്ദു പാചകക്കാരൻ പാകം ചെയ്യുന്ന ഭക്ഷണവും മുസ്ലീം വിദ്യാർത്ഥികൾക്ക് അവരുടെ സമുദായത്തിലെ ഒരാൾ തയ്യാറാക്കുന്ന ഭക്ഷണവുമാണ് വിളമ്പുന്നത്.

രണ്ട് ഗ്രൂപ്പുകൾക്കും പ്രത്യേകം പ്രത്യേകം പ്ലേറ്റുകൾ, പാത്രങ്ങൾ, സ്പൂണുകൾ, അതുപോലെ വ്യത്യസ്ത ഗ്യാസ് സ്റ്റൗകൾ, ഓവനുകൾ എന്നിവയാണ് ഉപയോഗിക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾ ഒരുമിച്ച് ക്ലാസുകളിൽ പങ്കെടുക്കുകയും ഒരേ ബെഞ്ചുകളിൽ ഇരിക്കുകയും ചെയ്യുന്നതിൽ വിവേചനമില്ലെന്നത് കൗതുകം. ഉച്ചഭക്ഷണ വിതരണ സമയത്ത് മാത്രമാണ് ഈ വേർതിരിവ് സംഭവിക്കുന്നത്. വർഷങ്ങളായി ഈ പതിവ് തുടരുന്നുണ്ടെന്ന് സ്കൂളിലെ പ്രധാനാദ്ധ്യാപകൻ തന്നെ അംഗീകരിക്കുമ്പോഴും വിഷയത്തിൽ തൻ്റെ നിസ്സഹായതയും പ്രകടമാക്കുന്നു.

സംഭവത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. വർഷങ്ങളായി ഒരു സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ തന്നെ ഈ വിവേചനം നിലനിൽക്കുന്നു എന്നത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തീരുമാനങ്ങളെടുക്കുന്നതിൽ മന്ത്രിക്ക് റോളില്ല! ; ബെവ്കോ എംഡിയുടെ ഏകപക്ഷീയ നടപടിയില്‍ എം ലിജുവിന് കടുത്ത അതൃപ്തി

തിരുവനന്തപുരം : ബെവ്കോയിൽ തീരുമാനങ്ങളടുക്കുന്നത് വകുപ്പ് മന്ത്രി അറിയാതെയാണെന്ന് ആക്ഷേപം. വിഷയത്തിൽ...

പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ  സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി...

അവയവദാന ചട്ടങ്ങൾ കർശനമാക്കുന്നു; പോലീസിന്റെ പ്രത്യേക അന്വേഷണ റിപ്പോർട്ട് നി‌‍ർബ്ബന്ധം

കൊച്ചി :സംസ്ഥാനത്ത് അവയദാനത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കാൻ സർക്കാർ ഒരുങ്ങുന്നു. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട്...