ന്യൂഡൽഹി : പഴയ വാഹന ഉടമകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്നസ് പരിശോധനാ ഫീസ് ഗണ്യമായി പരിഷ്ക്കരിച്ച് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH). കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരം നടപ്പിലാക്കിയ ഈ മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും.
മുമ്പ്, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഫിറ്റനസ് പരിശോധന വേണ്ടിയിരുന്നത്. പുതിയ ഭേദഗതി പ്രകാരം 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കുകള്‍ നൽകേണ്ടിവരും. ഇനി മുതൽ വാഹനത്തിന്റെ കാലപ്പഴക്കം വിഭാഗം എന്നിവ അനുസരിച്ചായിരിക്കും ഫിറ്റ്‌നസ്സ് ടെസ്റ്റിനുള്ള ഫീസ് ഘടനയിലെ മാറ്റങ്ങൾ. പുതിയ സംവിധാനം വാഹനങ്ങളെ മൂന്ന് പ്രായ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 10 മുതൽ 15 വരെ കാലപ്പഴക്കം, അടുത്തത് 15 മുതൽ 20 വരെ, മൂന്നാമത് 20 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ. വാഹനത്തിന്റെ പഴക്കം കൂടുന്നതിനനുസരിച്ച് ഫിറ്റ്നസ് പരിശോധന ചെലവും വർദ്ധിക്കുമെന്നർത്ഥം.
ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രിസൈക്കിളുകൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ (LMV), മീഡിയം, ഹെവി ഗുഡ്സ് അല്ലെങ്കിൽ പാസഞ്ചർ വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാത്തരം വാഹനങ്ങൾക്കും ഈ പുതിയ നിയമം ബാധകമാണ്. ചെറുതോ വലുതോ ആകട്ടെ, ഫിറ്റ്നസ് പരിശോധനയുടെ ചെലവ് കാലപ്പഴക്കത്തിനനുസരിച്ച് വർദ്ധിക്കും.
ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവരിക. 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്കുകളുടെയും ബസുകളുടെയും ഫിറ്റ്‌നസ് ഫീസ് മുമ്പ് ₹2,500 ആയിരുന്നത് ഇപ്പോൾ ₹25,000 ആയി ഉയർന്നു. അതുപോലെ, 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇടത്തരം കൊമേഴ്‌സ്യൽ വാഹനങ്ങളുടെ ഫീസ് ₹1,800 ൽ നിന്ന് ₹20,000 ആയി വർദ്ധിക്കും.
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കും ഈ വർദ്ധന ബാധക
മാണ്. 20 വർഷത്തിലധികം പഴക്കമുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് ഇപ്പോൾ ₹15,000 ആണ്. മുച്ചക്ര വാഹനങ്ങൾക്ക് ഈ തുക ₹7,000 ൽ നിന്ന് ₹20000 ആയും ഇരുചക്ര വാഹനങ്ങൾക്ക് ₹600 ൽ നിന്ന് ₹2,000 ആയും വർദ്ധിപ്പിച്ചു.
15 വർഷത്തിൽ താഴെയുള്ള വാഹനങ്ങളുടെ വർദ്ധിപ്പിച്ച ഫിറ്റ്നസ് ഫീസ് ഘടന ഇങ്ങനെ – മോട്ടോർ സൈക്കിളിന് 400 രൂപ. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 600 രൂപ. മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് 1,000 രൂപ എന്നിങ്ങനെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നൽകേണ്ടിവരും.
