Sunday, January 18, 2026

അരുണാചൽ പ്രദേശിൻ്റെ പേര് മാറ്റാൻ ചൈന ; എതിർത്ത് ഇന്ത്യ

Date:

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ നിരവധി സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ പുതിയ ശ്രമത്തെ ഇന്ത്യ ശക്തമായി നിരാകരിച്ചു, സംസ്ഥാനം രാജ്യത്തിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ആവർത്തിച്ചു.
“ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പേരിടാനുള്ള വ്യർത്ഥവും അസംബന്ധമായതുമായ ശ്രമങ്ങൾ ചൈന തുടരുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു,” എന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച ശക്തമായ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഞങ്ങളുടെ തത്വാധിഷ്ഠിത നിലപാടുകൾ മുറുകെ പിടിച്ച്, അത്തരം ശ്രമങ്ങളെ ഞങ്ങൾ പൂർണ്ണമായും നിരാകരിക്കുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന നിഷേധിക്കാനാവാത്ത യാഥാർത്ഥ്യം പുതിയ നാമകരണം കൊണ്ട് മാറ്റാനാവുന്നതല്ല,” വിദേശകാര്യ മന്ത്രാലയം അസന്നിഗ്ദമായി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമലയിൽ സ്വർണ്ണക്കവർച്ച നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം

തിരുവനന്തപുരം : ശബരിമലയിൽ സ്വർണ്ണക്കവർച്ച കടത നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന...

‘തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം അമിത ആത്മവിശ്വാസം, താഴെത്തട്ടില്‍ സംഘടന ചലിച്ചില്ല’: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ വിമർശനം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്നും സംഘടന...

ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ ; നടപടി വിമാന സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ...