Sunday, October 4, 2026

അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാൻ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാനെ തിരിച്ച് അയച്ചു

Date:

ന്യൂഡൽഹി : അബദ്ധത്തിൽ അതിർത്തി കടന്നതിന് പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പികെ ഷായെ വാഗാ അതിർത്തിയിലൂടെ തിരികെ രാജ്യത്ത് എത്തിച്ചു.
ഏപ്രിൽ 23 മുതൽ പാക്കിസ്ഥാൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ ബുധനാഴ്ച രാവിലെ ഇന്ത്യൻ അധികാരികൾക്ക് തിരികെ കൈമാറി. അമൃത്സറിലെ അട്ടാരിയിലെ ജോയിന്റ് ചെക്ക് പോസ്റ്റിൽ രാവിലെ 10:30 ഓടെയാണ് കൈമാറ്റം നടന്നത്. സ്ഥാപിതമായ പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സമാധാനപരമായാണ് കൈമാറ്റം  നടന്നതെന്ന് ബിഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ഷായെ  സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.

പഞ്ചാബിലെ ഫിറോസ്പൂരിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തി അബദ്ധത്തിൽ കടന്നതിന് ഏപ്രിൽ 23 ന് 182-ാം ബറ്റാലിയനിലെ ബിഎസ്എഫ് ജവാൻ ഷായെ പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. അതിർത്തി വേലിക്ക് സമീപം യൂണിഫോമിൽ സർവീസ് റൈഫിളുമായി ഡ്യൂട്ടിയിലായിരുന്ന ഷാ വിശ്രമിക്കാൻ തണലുള്ള ഒരു പ്രദേശത്തേക്ക് നീങ്ങിയതായി റിപ്പോർട്ടുണ്ട്. ഇതിനിടെ അദ്ദേഹം അറിയാതെ പാക്കിസ്ഥാൻ പ്രദേശത്തേക്ക് കടന്നതാണ് പാക്കിസ്ഥാൻ റേഞ്ചേഴ്സിൻ്റെ പിടിയിലാവാൻ കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

അയ്യയ്യേ, ഇതെന്തൊരു രാജി?!, ആർ ശ്രീലേഖക്ക് രാജിക്കത്ത് നൽകാൻ പോലും അറിയില്ലേയെന്ന് ജനം; അടിമുടി ആശയക്കുഴപ്പം

തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം...