Tuesday, February 24, 2026

കേന്ദ്ര റെയില്‍ – റോഡ് ഗതാഗത മന്ത്രിമാരുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച: കെ-റെയിലും ഹൈവേ വിഷയവും ചർച്ചയാവും

Date:

ന്യൂഡൽഹി: നവകേരള നിർമ്മിതിക്കായി പുതിയ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12:30ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയും റെയിൽവെ വികസനവും ചർച്ചാവിഷയമായേക്കും.

കേന്ദ്രാനുമതി ലഭിച്ചാല്‍ മാത്രമെ സില്‍വര്‍ ലൈന്‍ പദ്ധതി പ്രാവർത്തികമാക്കാനാവുള്ളൂ എന്നത് കൊണ്ടുതന്നെ മെട്രോമാന്‍ ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നോട്ടുവെച്ച്  ചര്‍ച്ച നടത്താനായിരിക്കും കേരളത്തിൻ്റെ ഇനിയുള്ള ശ്രമം. ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി; 2024 മുതലുള്ള സ്റ്റേ നീക്കി, കോടതി മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് പട്ടയ വിതരണം ആവാം

കൊച്ചി: പട്ടയവിതരണത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964 ചട്ട...

‘സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു; സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല’ –  ആരോഗ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിന്‍റെ സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന്...

‘ഇ-മൂക്ക് ‘, ‘ഇ-നാക്ക്’ മെഷീനുകൾ വരുന്നു ; തിരുപ്പതി പ്രസാദത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം

ഹൈദരാബാദ് : തിരുപ്പതി തിരുമല ക്ഷേത്രത്തിലെ പ്രസാദത്തിന്റെയും ഭക്തർക്ക് നൽകുന്ന ഭക്ഷണത്തിന്റെയും...