Friday, April 17, 2026

80 വയസിന് മുകളിലുള്ള കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് കംപാഷനേറ്റ് അലവന്‍സ്, പുതുക്കിയ വിജ്ഞാപനമായി ; സിവില്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വ്വീസ് ജീവനക്കാര്‍ക്കും  പെന്‍ഷന് അര്‍ഹത.

Date:

ന്യൂഡല്‍ഹി: 80 വയസും അതിനു മുകളിലുമുള്ള കേന്ദ്രസര്‍ക്കാര്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള കംപാഷനേറ്റ് അലവസന്‍സില്‍ പഴ്സനല്‍ മന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറത്തിറക്കി. സിവില്‍ സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്കും മറ്റ് കേന്ദ്രസര്‍വീസ് പെന്‍ഷന്‍കാര്‍ക്കുമാണ് അലവന്‍സിന് അര്‍ഹതയുണ്ട്.

80നും 85നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 20 ശതമാനമാണ് കംപാഷനേറ്റ് അലവന്‍സ് ലഭിക്കുക. 85 മുതല്‍ 90 വയസുവരെയുള്ളവര്‍ക്ക് 30 ശതമാനവും, 90-95 വരെയുള്ളവര്‍ക്ക് 40 ശതമാനവും, 95-100 വരെയുള്ള 50 ശതമാനവും ആണ് ലഭിക്കുക. 100 വയസോ അതില്‍ കൂടുതലോ ഉള്ള സൂപ്പര്‍ സീനിയര്‍ പെന്‍ഷന്‍കാര്‍ക്ക് അടിസ്ഥാന പെന്‍ഷന്റെ 100 ശതമാനം കംപാഷനേറ്റ് അലവന്‍സിന് അര്‍ഹതയുണ്ട്.

വാര്‍ദ്ധക്യത്തില്‍ വര്‍ദ്ധിച്ച് വരുന്ന ജീവിതച്ചെലവിന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായകമാകുന്നതിനാണ് അധിക പെന്‍ഷന്‍ അനുവദിക്കുന്നത്. അര്‍ഹരായ എല്ലാ പെന്‍ഷന്‍കാര്‍ക്കും അവരുടെ ശരിയായ ആനുകൂല്യങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ബാങ്കുകള്‍ക്കും വിവരം നല്‍കിയിട്ടുണ്ടെന്നു വിജ്ഞാപനത്തില്‍ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ സംവരണ ബിൽ : വോട്ടെടുപ്പ് ഇന്ന് ; പ്രതിപക്ഷ നിലപാടിനും ഭരണപക്ഷ പ്രതീക്ഷയ്ക്കും ഇന്ന് തെളിച്ചം വരും

ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച വൈകിട്ട് നാല്...

സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50% ആക്കി ഉയർത്തും; സ്കോർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും

തിരുവനന്തപുരം : സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50 ശതമാനമാക്കി ഉയർത്താൻ സംസ്ഥാന...

കടുത്ത ചൂട്, റെക്കോർഡ് വൈദ്യുതി ഉപഭോഗം; കേരളത്തിൽ ‘പീക്ക് അവറി’ൽ 6,012 മെഗാവാട്ട്, ചരിത്രത്തിലാദ്യം!

തിരുവനന്തപുരം : വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ വൈദ്യുതി ഉപഭോഗം ദിനംപ്രതിയെന്നോണം വർദ്ധിക്കുകയാണ്....