പൂരം കലക്കൽ റിപ്പോർട്ടിന് രഹസ്യ സ്വഭാവം’ ; നൽകാനാവില്ലെന്ന് സുനിൽ കുമാറിനോട് ആഭ്യന്തര വകുപ്പ്, അപ്പീൽ നൽകാമെന്നും മറുപടി

Date:

തിരുവനന്തപുരം: പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് നൽകാനാവില്ലെന്ന്
വി എസ് സുനിൽ കുമാറിനോട് ആഭ്യന്തര വകുപ്പ്. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കാണ് ആഭ്യന്തരവകുപ്പിൻ്റെ മറുപടി. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ളതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നാണ് മറുപടിയിൽ പറയുന്നത്. അപ്പീൽ നൽകാമെന്നും മറുപടിയിൽ അറിയിക്കുന്നു. അപ്പീൽ നൽകുന്ന കാര്യം സംഘടനയുമായും നിയമ വിദഗ്ദരുമായും ആലോചിച്ച് തീരുമാനിക്കുമെന്ന് വി എസ് സുനിൽ കുമാർ അറിയിച്ചു.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 24/4 അനുസരിച്ചുള്ള രഹസ്യ സ്വഭാവമുള്ള രേഖയായി പരിഗണിച്ചാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിടാത്തത്. ആഭ്യന്തരമായി രഹസ്യ സ്വഭാവമുള്ളതാണെങ്കിൽ മറച്ചു വയ്ക്കുന്നതിൽ പരാതിയില്ലെന്ന് സുനിൽ കുമാർ പ്രതികരിച്ചു. വിശ്വാസപരമായ കാര്യങ്ങൾ ആയതിനാലാകും സർക്കാർ മറച്ചു വയ്ക്കുന്നത്. പക്ഷെ ജനങ്ങൾ അറിയേണ്ടത് പുറത്തു വിടണം. അപ്പീൽ നൽകാൻ സാദ്ധ്യതയുണ്ടോ എന്ന് തീർച്ചയായും പരിശോധിക്കും. എഡിജിപിക്ക് വീഴ്ച പറ്റിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് സുനിൽ കുമാർ ചൂണ്ടിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

തുല്യനീതിയോടെ പോറ്റാനാകണം, എങ്കിലെ മുസ്ലിമിന് ഒന്നിലേറെ വിവാഹം സാദ്ധ്യമാകൂവെന്ന്  ഹൈക്കോടതി

കൊച്ചി : ഭാര്യമാരെ തുല്യനീതിയോടെ പോറ്റാനാകുമെങ്കിൽ മാത്രമെ മുസ്ലിം വ്യക്തിനിയമം ഒന്നിലേറെ...

സ്ക്കൂൾ ബാഗിൽ മദ്യവും കോണ്ടവും സിഗരറ്റും! ; കുട്ടികളുടെ വളർച്ചയുടെ ഭാഗമായി കണ്ടാൽ മതിയെന്ന് രക്ഷിതാക്കളുടെ കമൻ്റ്

അഹമ്മദാബാദ് : അഹമ്മദാബാദിൽ സ്ക്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ മദ്യവും സിഗററ്റും കോണ്ടവും!...