കൊച്ചി : അഴീക്കോട് – മുനമ്പം പാലം നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ 70% ജോലികളും പൂർത്തിയായി. കോൺക്രീറ്റ് സെഗ്‌മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. ഗർഡുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള ലോഡ് ടെസ്റ്റുകളും ആരംഭിച്ചു..
അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയുമുള്ള പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികളിൽ പുഴയിലും കരയിലുമായുള്ള 200 പൈലുകളിൽ 196 എണ്ണം പൂർത്തിയായി. 1.5 മീറ്റർ നടപ്പാതയും 1.80 സൈക്കിൾ ട്രാക്കും പാലത്തിലുണ്ടാവും.
അഴിക്കോട് ഭാഗത്തെ പ്രവൃത്തികൾ മുന്നോുമ്പോഴും മുനമ്പം ഭാഗത്ത് തടസ്സമായി നിൽക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടമാണ്. ഇത് പൊളിച്ചു നീക്കിയാൽ മാത്രമേ മുനമ്പം ഭാഗത്തെ പ്രവൃത്തികൾ തുടങ്ങാൻ കഴിയുള്ളൂ. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയാണ് പാലത്തിൻ്റെ നിർമ്മാണച്ചുമതല വഹിക്കുന്നത്.