Wednesday, June 10, 2026

സദാനന്ദൻ്റെ രാജ്യസഭാ നോമിനേഷൻ ഭരണഘടനാ വിരുദ്ധം: ചൂണ്ടിക്കാട്ടാൻ മാധ്യമങ്ങൾക്ക് ആർജ്ജവമില്ലാതെപോയി; വിമർശനവുമായി എം സ്വരാജ്

Date:

കൊച്ചി : ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സദാനന്ദനെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത രാഷ്ട്രപതിയുടെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് എം സ്വരാജ്. ഇതിലെ ഭരണഘടനാ വിരുദ്ധത  ചൂണ്ടിക്കാണിക്കാനുള്ള ആർജ്ജവം മാധ്യമങ്ങൾ എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും സ്വരാജ് ചോദിക്കുന്നു.

എം. സ്വരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് 

“ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാൻ നേതൃത്വം കൊടുത്ത സ്വയംസേവകനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്തതിൽ മാധ്യമങ്ങൾ പൊതുവെ ആഹ്ലാദിക്കുന്നതായാണ് കാണുന്നത്. 

രാഷ്ട്രപതിയുടെ നാമനിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആർജവം മലയാള മാധ്യമങ്ങളിൽ പൊതുവെ കാണുന്നില്ല.  എങ്ങനെയുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. 
” The members to be nominated by the President under sub – clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely –
Literature, science, art, and social service ” 
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെ മുൻകാലങ്ങളിൽ 
നാമനിർദേശം ചെയ്തിട്ടുണ്ട്. 

ലത മങ്കേഷ്കറും  സച്ചിൻ ടെൻഡുൽകറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോൾ
ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വരുന്നത് !
രാജ്യസഭാ നാമനിർദേശത്തിൽ രാഷ്ട്രീയ താല്പര്യം കലരുന്നത് മുൻപും ചർച്ചയായിട്ടുണ്ട്. പക്ഷെ ഇതുപോലൊന്നു കേട്ടിട്ടില്ല. ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാൻ നാലാം തൂണുകൾക്ക് നാവു പൊങ്ങുന്നുമില്ല. 
“സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിർദേശം” എന്ന് മാതൃഭൂമിപത്രം പറയുന്നു. എന്നാൽ ആ വാർത്തയിൽ തന്നെ പ്രധാനമന്ത്രി  പറഞ്ഞ കാരണം അതല്ലതാനും. 

കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തിൽ ചർച്ചയാക്കാനാണു പരിപാടിയെന്നു മനോരമപത്രം പറയുന്നു. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്നു പറയാൻ മനോരമയ്ക്ക് വയ്യ. 
ബി ജെ പിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. ബിജെപി ക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തു നിന്നും ആ പാർട്ടിയുടെ പ്രതിനിധിയായി അയക്കട്ടെ. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും  അപമാനിച്ചുകൊണ്ടാവരുത്. “

https://m.facebook.com/story.php?story_fbid=pfbid02QuULiyc4UFSTjr6FsPSKShEgfqyfP8FSg6S579r7BX9A2H5U81Pi8f5Rg6a6LbHVl&id=100045227883319&mibextid=CDWPTG

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...