Monday, October 12, 2026

മുനമ്പം പാലം നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു ; എറണാകുളം – തൃശൂർ ദൂരം കുറയ്ക്കും

Date:

കൊച്ചി : അഴീക്കോട് – മുനമ്പം പാലം നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. എറണാകുളം – തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ 70% ജോലികളും പൂർത്തിയായി. കോൺക്രീറ്റ് സെഗ്‌മെന്റ് ബോക്സ് ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. ഗർഡുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള ലോഡ് ടെസ്റ്റുകളും ആരംഭിച്ചു..

അപ്രോച്ച് റോഡ് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.70 മീറ്റർ വീതിയുമുള്ള പാലത്തിൻ്റെ നിർമ്മാണ പ്രവൃത്തികളിൽ പുഴയിലും കരയിലുമായുള്ള 200 പൈലുകളിൽ 196 എണ്ണം പൂർത്തിയായി. 1.5 മീറ്റർ നടപ്പാതയും 1.80 സൈക്കിൾ ട്രാക്കും പാലത്തിലുണ്ടാവും.

അഴിക്കോട് ഭാഗത്തെ പ്രവൃത്തികൾ മുന്നോുമ്പോഴും മുനമ്പം ഭാഗത്ത് തടസ്സമായി നിൽക്കുന്നത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടമാണ്. ഇത് പൊളിച്ചു  നീക്കിയാൽ മാത്രമേ മുനമ്പം ഭാഗത്തെ പ്രവൃത്തികൾ തുടങ്ങാൻ കഴിയുള്ളൂ. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയാണ് പാലത്തിൻ്റെ നിർമ്മാണച്ചുമതല വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...