ദന ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടത്തിനിടയിൽ ബംഗാളിൽ മരണം നാലായി

Date:

( Photo Courtesy : ANI)

കൊല്‍ക്കത്ത: ദന ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ നാലായി. പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബഡ് ബഡില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ സ്പര്‍ശിച്ച് ചന്ദന്‍ ദാസ് (31) എന്ന സിവില്‍ വോളന്റിയര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൊലീസ് സംഘത്തോടൊപ്പം പുറത്തുപോകുമ്പോഴായിരുന്നു സംഭവം. മറ്റൊരപകടത്തില്‍ ഹൗറ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാരനെ തന്തിപ്പാറയിലെ വെള്ളക്കെട്ടുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സംസ്ഥാനത്ത് വെള്ളിയാഴ്ച രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈദ്യുതാഘാതമേറ്റ് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പഥര്‍പ്രതിമയിലും തെക്കന്‍ കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കിഴക്കന്‍ തീരത്ത് അതിശക്തമായി വീശിയടിച്ച ദന ചുഴലിക്കാറ്റ് മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴക്കി.  ഒഡീഷയിലും പശ്ചിമ ബംഗാളിലും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അതിതീവ്ര മഴയിൽ പല ഇടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ കാര്‍ഷിക വിളകള്‍ക്ക് കൂടി കനത്ത നാശനഷ്ടം തീർത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.05ഓടെ ഭിതാര്‍കനികയ്ക്കും ഒഡിഷയിലെ ഭദ്രക് ജില്ലയിലെ ധമ്രയ്ക്കും ഇടയില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ അടിച്ച കാറ്റ് ശനിയാഴ്ച രാവിലെ 8.30ഓടെയാണ് അവസാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വർണ്ണക്കവർച്ച; ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ ഇളക്കി പരിശോധന നടത്തി എസ്ഐടി

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ചക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് നിര്‍ണ്ണായക പരിശോധന...

‘ലോകബാങ്കിൽ നിന്നുള്ള 14,000 കോടി രൂപ ബീഹാർ തെരഞ്ഞെടുപ്പിനായി കേന്ദ്ര സർക്കാർ വകമാറ്റി’: ജൻ സുരാജ് പാർട്ടി

ന്യൂഡൽഹി : ലോകബാങ്കിൽ നിന്നുള്ള 14,000 കോടി രൂപ ബീഹാർ തെരഞ്ഞെടുപ്പിനായി കേന്ദ്രസർക്കാർ  വകമാറ്റിയെന്ന്...

വോട്ടർപ്പട്ടിക ‘പാര’യായി! ; ഒളിവിൽ കഴിഞ്ഞ പ്രതി സലാവുദ്ദീൻ പിടിയിലുമായി

(പ്രതീകാത്മക ചിത്രം) കുമളി : വർഷങ്ങളായി പോലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്ന പ്രതി...

ശബരിമല സ്വർണ്ണക്കവർച്ച: മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി

പത്തനംതിട്ട : ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്...