ഓണത്തിൻ നാൾ തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിരുന്ന് ഒരുക്കി ഡ്രോൺ ലൈറ്റ് ഷോ ; ഞായറാഴ്ച വരെ തുടരും

Date:

തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്തിന്റെ ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി ഡ്രോൺ ലൈറ്റ് ഷോ. ആയിരം ഡ്രോണുകൾ തീർത്ത ദൃശ്യവിരുന്നിൽ മാവേലി മന്നനും സാംസ്ക്കാരിക തനിമയാർന്ന കേരളത്തിൻ്റെ വിവിധ കലാരൂപങ്ങൾക്കുമൊപ്പം സംസ്ഥാനത്തിൻ്റെ വികസന മാതൃകയും ആകാശത്ത് മിന്നി മറഞ്ഞു. ഓണാഘോഷത്തിൻ്റെ ഭാഗമായി ടൂറിസം വകുപ്പാണ് ഡ്രോൺ ഷോ സംഘടിപ്പിച്ചത്.

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു മുകളിലായി 250 അടി ഉയരത്തിൽ രാത്രി 8.45 മുതൽ 9.15 വരെയാണ് ഡ്രോൺ ലൈറ്റ് ഷോ നടക്കുക. തലസ്ഥാനത്ത് ആദ്യമായാണ് കേരള ടൂറിസത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. പ്രദർശനം ഞായറാഴ്ച വരെ നീണ്ടു നിൽക്കും. സ്റ്റേഡിയത്തിലും പരിസരപ്രദേശങ്ങളിലും ആകർഷകമായ ദൃശ്യവിസ്മയം കാണാം. എൽഇഡി ലൈറ്റുകളാൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്. ആഗോള മുൻനിര ഡ്രോൺ ടെക്നോളജി കമ്പനിയായ ബോട്ട് ലാബ്‌ ഡൈനാമിക്സാണ് ലൈറ്റ് ഷോ ഒരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

അവിഹിതബന്ധം : രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടെന്ന് കമ്പനി ഉടമ ; പങ്കാളിയെ ചതിച്ചവര്‍ ജോലിയിലും വഞ്ചന കാണിക്കുമെന്ന് പരാമർശം

വിവാഹേതരബന്ധത്തിന്റെ പേരില്‍ രണ്ട് ജീവനക്കാരെ കമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് കാര്‍ഡോണ്‍ വെഞ്ചേഴ്‌സ്...

തെരുവുനായകളോട് ഭാര്യക്ക് അതിരുകവിഞ്ഞ സ്നേഹം : വിവാഹബന്ധം ഒഴിയാൻ അനുമതി തേടി ഭർത്താവ് ഹൈക്കോടതിയിൽ

അഹമ്മദാബാദ് : തെരുവുനായകളോടുള്ള ഭാര്യയുടെ സ്നേഹം കാരണം തൻ്റെ ദാമ്പത്യബന്ധം തകർന്നെന്നും...

സംസ്ഥാനത്ത് ഇ-ഹെൽത്ത് പദ്ധതിക്ക് ചരിത്ര മുന്നേറ്റം : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നതിൻ്റെ ഭാഗമായി...